ന്യൂദല്‍ഹി: ശനിയാഴ്ച പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനം ആശംസിച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെ ക്രൂരമായി ട്രോള്‍ ചെയ്യപ്പെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് കമ്രാന്‍ അക്മല്‍. ‘ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന വാക്കില്‍നിന്ന് മൂന്നു അക്ഷരങ്ങള്‍ വിട്ടുപോയതാണ് സമൂഹമാധ്യമങ്ങളില്‍ പരിഹാസത്തിന് ഇടയാക്കിയത്. ‘Independence’ എന്ന ഇംഗ്ലീഷ് വാക്കിന് പകരം ‘Indepence’ എന്ന് തെറ്റായി കുറിക്കുകയായിരുന്നു.
പിശക് കണ്ടെത്തിയതോടെ കളിയാക്കലുകള്‍ ദിവസം മുഴുവന്‍ നീണ്ടു. ഇതാദ്യമല്ല അക്ഷരത്തെറ്റുകളുടെ പേരില്‍ കമ്രാന്‍ ട്രോളന്മാരുടെ ഇരയാകുന്നത്. 53 ടെസ്റ്റുകളില്‍നിന്ന് 2648 റണ്‍സ് നേടിയിട്ടുള്ള കമ്രാന്‍ ആറു ദശകങ്ങളും സ്വന്തം പേരില്‍ കുറിച്ചു. 137 ഏകദിനങ്ങളില്‍നിന്ന് അഞ്ചു സെഞ്ച്വറികളുടെ കരുത്തില്‍ 2924 റണ്‍സും വലംകയ്യനായ ഇദ്ദേഹം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: