ബി.ആര്‍. വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന അഭിയുടെ കഥ, അനുവിന്റെയും സൈന പ്ലേ ഒടിടി യില്‍ റിലീസായി. മലയാളത്തിലും തമിഴിലും ഒരേ സമയം നിര്‍മിച്ച് ഈ ചിത്രത്തില്‍ ടൊവിനോ തോമസ്, പിയാ ബാജ്‌പേയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ്ത കൂടാതെ പ്രഭു, രോഹിണി, സുഹാസിനി, ദീപ, മനോ ബാല, മഹേഷ് എന്നിവരും അഭിനയിക്കുന്നു.
അഭിയും അനുവും തികച്ചും വ്യത്യസ്തമായസാഹചര്യങ്ങളില്‍ ജീവിക്കുന്നവരാണ്. പതിവ് ജോലിയും ജീവിതശൈലിയുമുള്ള അമ്മയോട് വളരെ അടുപ്പവും ആശ്രയവുമുള്ള ഒരു സോഫ്ട്വെയര്‍ എഞ്ചിനീയറാണ് അഭി. അനു ഇടുക്കി വാഗമണ്ണിലെ ഒരു ജൈവ കര്‍ഷകയാണ്. സജീവമായ ഒരു പെണ്‍കുട്ടി. സാമൂഹിക പ്രശ്‌നങ്ങളിലും ഉത്തരവാദിത്ത്വങ്ങളിലും സജീവമായി ഇടപ്പെടുന്ന സ്വതന്ത്രയായ പെണ്‍ക്കുട്ടി.
ഫേയ്‌സ്ബുക്കിലൂടെയുള്ള പരിചയത്തില്‍ അവര്‍ കണ്ടുമുട്ടുകയും തുടര്‍ന്ന് പരസ്പരം ഇഷ്ടമായി വിവാഹിതരാകുന്നു. അനു ഗര്‍ഭിണിയായതോടെ അവരുടെ ജീവിതത്തിലുണ്ടാകുന്ന വിചിത്രമായ പ്രശ്‌നങ്ങളും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും അഭിയുടെയും അനുവിന്റേയും ബന്ധത്തിന്റെ അടിത്തറയെ ചോദ്യം ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
യൂഡിലി ഫിലിംസിന്റെ ബാനറില്‍ സരിഗമ ഇന്ത്യ ലിമിറ്റഡ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനിലന്‍ നിര്‍വ്വഹിക്കുന്നു.ബി കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് നരന്‍ ഈണം നല്‍കുന്നു. ഉദയഭാനു മഹേശ്വരന്‍ തിരക്കഥ എഴുതുന്നു.
എഡിറ്റര്‍- സുനില്‍ ശ്രീനാഥന്‍, നിര്‍മ്മാണം- വിക്രം മെഹ്‌റ, ബി.ആര്‍. വിജയലക്ഷ്മി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സന്തോഷ് ശിവന്‍, വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: