വാഷിംഗ്ടണ്‍ ഡി.സി. : അമേരിക്കകത്തും പുറത്തും ഭീതിജനകമായ സാഹചര്യം നിലനില്‍ക്കെ പ്രസിഡന്റ് ബൈഡന് അവധിയെടുത്ത് തലസ്ഥാനം വിട്ടു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഡലവെയര്‍ വില്‍മിംഗ്ടണിലുള്ള വസതിയില്‍ നിന്നാണ് അമേരിക്കന്‍ പ്രസിഡന്റുമാര്‍ അവധിക്കാലം ചിലവഴിക്കുന്ന ക്യാമ്പ് ഡേവിഡിലേക്കു പോയത്.
അമേരിക്കകത്തു കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതും അഫ്ഗാനിസ്ഥാനില്‍ താലിബാന് പിടിമുറുക്കുന്നതും, അവിടേക്ക് അമേരിക്കന്‍ സൈന്യത്തെ അയയ്ക്കുന്നതിനും, കാബൂളിലുള്ള അമേരിക്കന്‍ എംബസിയിലെ അത്യാവശ്യ രേഖകള്‍ ഒഴികെ എല്ലാം നശിപ്പിച്ചശേഷം ഉദ്യോഗസ്ഥര്‍ അമേരിക്കയിലേക്ക് തിരിക്കുന്നതും ഉള്‍പ്പെടെ രാജ്യം ഗുരുതര സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കുമ്പോള്‍ പ്രസിഡന്റ് അവധിക്കാലം ചിലവഴിക്കുന്നതിന് വാഷിംഗ്ടണ്‍ വിട്ട സംഭവം അത്രയും സ്വീകാര്യമല്ല എന്നാണ് പാര്ട്ടിക്കാര് ഉള്‍പ്പെടെയുള്ളവരുടെ മുറുമുറിപ്പിന് ഇടയാക്കിയിട്ടുള്ളത്.
കാബൂളിലെ അമേരിക്കന്‍ എംബസ്സി സുരക്ഷാ ഉറപ്പാക്കുന്നതിന് രണ്ടു മറീല്, ഒരു ആര്‍മി ഇന്‍ഫന്‍ട്രി ബറ്റാലിയന് ആഗസ്റ്റ് 13ന് കാബൂളിലേക്ക് യാത്രതിരിച്ചിരുന്നു.
രണ്ടാഴ്ച അവധിക്കാലം തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് നേരത്തെ വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സെനറ്റില്‍ സുപ്രധാന ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ബില്ലുകള്‍ ഉള്‍പ്പെടെ പാസ്സാക്കേണ്ടതുള്ളതിനാലാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. ക്യാമ്പ് ഡേവിഡിലായിരിക്കുമ്പോഴും പ്രധാന വിഷയങ്ങള്‍ ബൈഡന് തന്നെ കൈകാര്യം ചെയ്യുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: