Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊവിഡ് മഹാമാരി ഭൂമുഖത്ത് പ്രത്യക്ഷപ്പെടും മുമ്പ് അടച്ചിരിപ്പിനേയും ഓണ്‍ലൈന്‍ ജീവിതത്തേയും കുറിച്ച് കഥയെഴുതിയ കഥാകാരന്‍ ശ്രദ്ധേയനാവുന്നു

കഥ പ്രസിദ്ധീകരിച്ചത് ജന്മഭൂമി വാരാദ്യപ്പതിപ്പില്‍

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Aug 14, 2021, 10:44 am IST
in Kannur

കണ്ണൂര്‍: കൊവിഡ് മഹാമാരി ഭൂമുഖത്ത് പൊട്ടി മുളയ്‌ക്കുന്നതിന് മുമ്പ് അടച്ചിരിപ്പിന്റെയും ഓണ്‍ലൈന്‍ ജീവിതത്തിന്റെയും ലോകത്തെക്കുറിച്ച് ഒരാള്‍ക്ക് സ്വപ്‌നം കാണാന്‍ കഴിയുമായിരുന്നില്ല. ആളുകള്‍ പരസ്പരം കാണാന്‍ മടിക്കുകയും സംസാരം പോലും വിലക്കുകയും ചെയ്യുന്ന കാലത്തെക്കുറിച്ച് ചിന്തിക്കുക പോലും അസാധ്യമായിരുന്നു. വൈറസ് വ്യാപനം നാടിനെ നടുക്കുമെന്നും മരിച്ചുവീഴുന്നവരെ സംസ്‌കരിക്കാന്‍ ആളുകള്‍ ഭയക്കുമെന്നും പ്രവചിക്കാന്‍ കഴിയുമോ. കഴിയില്ലെന്ന് പറയുന്നവര്‍ക്ക് തെറ്റി. കണ്ണൂര്‍ പരിയാരം സ്വദേശിയായ കഥാകൃത്ത് സദാശിവന്‍ ഇരിങ്ങല്‍ അങ്ങനെയൊരു ലോകവും കാലവും ഒരു കഥയിലൂടെ പ്രവചിച്ചത് ‘കൊറോണ’ ലോകത്ത് ഉദയം കൊള്ളുന്നതിന് ഏതാണ്ട് ഒന്നര വര്‍ഷം മുമ്പാണ്. 2018 ഒക്ടോബര്‍ ഏഴിന് ഞായറാഴ്ച ഇറങ്ങിയ ജന്മഭൂമി വാരാദ്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘ഉറുമ്പുകള്‍ ഇല്ലാതായാല്‍ ‘എന്ന കഥ കൊവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ പരിണതി ബോധ്യപ്പെടുത്തിയ കഥയാണ്.

വൈറസ് പടര്‍ത്തിയ പനിയുടെ ഫലമായി ആളുകള്‍ ദിനംപ്രതി മരിച്ചുവീണു കൊണ്ടിരിക്കുമ്പോള്‍ ശാസ്ത്രലോകം ഈ കഥയിലെ വൈറസിന് പേരില്ലാ വൈറസ് (നെയിംലെസ് വൈറസ്) എന്ന് പേരിടുകയാണ്. ഭരണകൂടം പോലും പനിക്കിടക്കയില്‍ അമര്‍ന്നുപോയ പ്രതിഭാസത്തെക്കുറിച്ചും ദേഹമാസകലം പൊതിഞ്ഞു കെട്ടിയ സുരക്ഷാ കവചത്തെക്കുറിച്ചും കഥ വിശദീകരിക്കുന്നുണ്ട്. സംസാരത്തിലൂടെയും രോഗം പകരാമെന്ന സംസാരമാണ് ജനങ്ങളെ അങ്കലാപ്പിലാക്കിയതെന്നും പരസ്പരം കാണാന്‍ ഭയന്ന് പുറംലോകം കൊട്ടിയടച്ചവര്‍ സ്വന്തം വീട്ടിലെ നടുമുറിയില്‍ പോലും വരാതായെന്നും കാലത്തിന്റെ ഭീകരത വെളിവാക്കാന്‍ എഴുതിവെച്ചിരിക്കുന്നു. വളരെ പെട്ടെന്ന് തന്നെ മരുന്ന് കണ്ടുപിടിച്ചതിനാല്‍ മരണമുഖത്ത് നിന്ന് ജനം തിരിച്ചു നടന്നതായും പറയുന്നു. എല്ലാം മൊബൈല്‍ ഫോണിലായ കാലത്ത് പാര്‍ട്ടി യോഗങ്ങള്‍ പോലും അതിലാക്കുകയാണെന്ന് മൂന്ന് വര്‍ഷം മുമ്പ് എഴുതിയ കഥയില്‍ പറയുകയാണ് സദാശിവന്‍.

മരുന്ന് കമ്പനിക്കാരന്റെ കുതന്ത്രമാണ് രോഗവ്യാപനമെന്ന് സ്ഥാപിക്കുന്ന കഥയ്‌ക്ക് അക്കാര്യത്തില്‍ കൊറോണയുമായി പ്രത്യക്ഷ സാമ്യമില്ലെങ്കിലും ലോകത്താദ്യം കൊവിഡ് ആവിര്‍ഭവിച്ച ചൈന തന്നെയാണ് ആദ്യം മരുന്നും കണ്ടെത്തിയതെന്ന വസ്തുത ഇതിലേക്കും വെളിച്ചം വീശുന്നുണ്ട്. കൊറോണ ചൈനയുടെ സൃഷ്ടിയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നല്ലോ. പരിസ്ഥിതി അവബോധ കഥ കൂടിയായ ഇതില്‍ ഉറുമ്പുകളാണ് രോഗം പരത്തുന്നതെന്ന പ്രചാരണം ശക്തമാണ്. എന്നാല്‍ മരുന്ന് കണ്ടെത്തുന്നതും ഉറുമ്പുകളുടെ സ്രവത്തില്‍ നിന്നുതന്നെ. ഉറുമ്പുകളെ ചവിട്ടിയരയ്‌ക്കരുതെന്ന് മരുന്നുകമ്പനിക്കാര്‍ പടച്ചുവിട്ട സന്ദേശം രോഗവ്യാപനത്തിലൂടെ മരുന്ന് വ്യാപാരം വിപുലപ്പെടുത്താനുള്ള അജണ്ടയാണ്. ഇത് മരുന്നുത്പാദക കമ്പനിയിലെ ഉന്നതനിലൂടെ വെളിപ്പെടുമ്പോള്‍ കഥയിലെ ആഖ്യാതാവ് ചോദിക്കുന്നത്, ഉറുമ്പുകള്‍ ഇല്ലാതായാല്‍ പിന്നെങ്ങനെ മരുന്നുണ്ടാക്കുമെന്ന വലിയ ചോദ്യമാണ്. പുതിയ കാലത്ത് പുനര്‍വായന ആവശ്യപ്പെടുന്നത് തന്നെയാണ് സദാശിവന്റെ ‘ഉറുമ്പുകള്‍ ഇല്ലാതായാല്‍ ‘ എന്ന കഥ. സാമൂഹ്യ മാധ്യമങ്ങളില്‍ കഥ വൈറലായി മാറിയിരിക്കുകയാണ്.  

Tags: covidകഥOnline LifeSadasivan iringal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Varadyam

കഥ: ശേഷം…

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.