കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാലയാണ് നഷ്ടപ്പെട്ടത്. ഭഗവാന്റെ വിഗ്രഹത്തില്‍ സ്ഥിരമായി ചാര്‍ത്തിയിരുന്നതാണ് കാണാതായ രുദ്രാക്ഷമാല.വലിയ രുദ്രാക്ഷമണികളില്‍ സ്വര്‍ണംകെട്ടിച്ച മാല രണ്ട് മടക്കുകളാക്കിയാണ് ചാര്‍ത്തിയിരുന്നത്. ക്ഷേത്രത്തിലെ മുന്‍ അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ വഴിപാടായി നല്കിയ മാലയുടെ മൂല്യം സംബന്ധിച്ച് കൃത്യമായ വിവരമില്ല.
പുതിയ മേല്‍ശാന്തി ചുമതലയേറ്റപ്പോള്‍ നടത്തിയ പരിശോധനയിലാണ് മാല നഷ്ടപ്പെട്ടത് അറിഞ്ഞത്. ക്ഷേത്രത്തിലെ മറ്റു ചില വസ്തുക്കള്‍ കൂടി നഷ്ടപ്പെട്ടതായും സംശയങ്ങളുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണം കമ്മിഷണര്‍ അന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തി കഴിഞ്ഞമാസമാണ് ചുമതലയേറ്റത്. തൊട്ടുപിന്നാലെ തിരുവാഭരണം ഉള്‍പ്പെടെ പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും കണക്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വം അസിസ്റ്റന്‍ഡ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കണ്ടെത്താനായില്ല. എന്നാല്‍ കണക്കില്‍ പെടാത്ത മറ്റൊരു മാല കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: