കിങ്സ്റ്റണ്‍: പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റില്‍ വിന്‍ഡീസ് പതറുന്നു. ഒന്നാം ഇന്നിങ്സില്‍ പാക്കിസ്ഥാനെ 217 റണ്‍സിന് പുറത്താക്കിയ വിന്‍ഡീസ് ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് രണ്ട് റണ്‍സെന്ന ദുരവസ്ഥയിലാണ്.
ഓപ്പണര്‍ കീരണ്‍ പവലും മൂന്നാമനായി ഇറങ്ങിയ ബോണറു, പൂജ്യത്തിന് പുറത്തായി. പാക്കിസ്ഥാന് പേസര്‍ മുഹമ്മദ് അബ്ബാസാണ് രണ്ട്് പേരെയും പുറത്താക്കിയത്. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് ഒരു റണ്‍സുമായി പുറത്താകാതെ നില്ക്കുന്നു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്റെ ജെയ്ഡന്‍ സീല്‍സും ജേസണ്‍ ഹോള്‍ഡറുമാണ് തകര്‍ത്തത്. സീല്‍സ് പതിനാറ് ഓവറില്‍ 70 റണ്‍സിന് മൂന്ന് വിക്കറ്റ് എടുത്തു. ജേസണ്‍ ഹോള്‍ഡര്‍ 15.3 ഓവറില്‍ 26 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
അമ്പത്തിയാറ് റണ്‍സ് എടുത്ത ഫവദ് അലം ആണ് പാക്കിസ്ഥാന്റെ ടോപ്പ് സ്കോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 30 റണ്‍സും ഫഹീം അഷറഫ്് 44 റണ്‍സും നേടി. മറ്റ് ബാറ്റ്സ്മാന്മാര്ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല.
ടോസ് നേടിയ വിന്‍ഡീസ് പാകിസ്ഥാനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: