ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 364 റണ്‍സിന് ഓള് ഔട്ടായി. ഓപ്പണര്‍ രാഹുലിന്റെ സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്്കോറിലെത്തിയത്്.് ആദ്യ ദിനത്തില്‍ 127 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ 129 റണ്‍സിന് പുറത്തായി. തുടര്‍ന്ന് മധ്യനിരയും വാലറ്റവും അനായാസം കീഴടങ്ങിയതോടെ വമ്പന്‍ സ്കോറെന്ന ഇന്ത്യന്‍ പ്രതീക്ഷ തകര്‍ന്നു. രവീന്ദ്ര ജഡേജ 40 റണ്‍സും ഋഷഭ് പന്ത്് 37 റണ്‍സും നേടി. ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്ഡേഴ്സണ് 62 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തി.
രണ്ടാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് എടുത്തു. ഓപ്പണര്‍ ഡോം സിബ്ലെയും (11) ഹസീബ് ഹമീദു (0) മാണ്് പുറത്തായത്.
മൂന്നിന്് 276 റണ്‍സെന്ന സ്കോറിന് ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യക്ക് ഇന്നലെ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ ദിനത്തില്‍ സെഞ്ചുറി കുറിച്ച് പുറത്താകാതെ നിന്ന കെ.എല്‍. രാഹുലും രഹാനെയുമാണ് പുറത്തായത്. 127 റണ്‍സുമായി കീഴടങ്ങാതെ നിന്ന രാഹുലാണ് ആദ്യം പുറത്തായത്്. രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത രാഹുല്‍ റോബിന്‍സണിന്റെ പന്തില്‍ സിബ്ലെയ്ക്ക് ക്യാച്ച് നല്കി. 250 പന്ത് നേരിട്ട രാഹുല്‍ 12 ഫോറും ഒരു സിക്സറും അടിച്ചു. രാഹുലിന് പിന്നാലെ അജിങ്ക്യ രഹാനെയും വീണു. പേസര്‍ ആന്‍ഡേഴ്സണിന്റെ പന്തില്‍ ജോ റൂട്ട്് രഹാനെയെ പിടികൂടി. ഒരു റണ്‍സാണ് രഹാനെയുടെ സമ്പാദ്യം.
തുടര്‍ന്നെത്തിയ ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്ന്് ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്തി. ആറാം വിക്കറ്റില്‍ ഇവര്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഋഷഭ് പന്തിനെ മടക്കി വുഡാണ് ഈ പാര്‍ട്നര്‍ഷിപ്പ് തകര്‍ത്തത്്. 58 പന്ത് നേരിട്ട ഋഷഭ് പന്ത് അഞ്ചു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 37 റണ്‍സ് എടുത്തു.
ജഡേജ 120 പന്തില്‍ മൂന്ന് ബൗണ്ടറികളുടെ മികവില്‍ 40 റണ്‍സ് നേടി. മുഹമ്മദ് ഷമി (0), ഇഷാന്ത് ശര്‍മ്മ (8), ജസ്പ്രീത് ബുംറ (0) എന്നിവര്‍ അനായാസം ബാറ്റ് താഴ്ത്തി.
ആദ്യ ദിനത്തില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും കെ.എല്‍. രാഹുലും ആദ്യ വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട്്് പടുത്തുയര്‍ത്തിയതോടെ ലോര്‍ഡിസില്‍ 69 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോഡ് തകര്‍ന്നു. 1952 നുശേഷം ഇതാദ്യമായാണ് ലോര്‍ഡ്സില്‍ ഇന്ത്യന്‍ ഓപ്പണിങ് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ക്കുന്നത്. വിനു മങ്കാദ് – പങ്കജ് റോയ് ഓപ്പണിങ് സഖ്യമാണ് 1952 ല്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തത്. അന്ന് വിനു മങ്കാദും പങ്കജ് റോയിയും ആദ്യ വിക്കറ്റില്‍ 106 റണ്‍സ്് എടുത്തു.
പേസര്‍ ജെയിംസ് ആന്ഡേഴ്സണ് 29 ഓവറില്‍ 62 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തി. റോബിന്‍സണും മാര്‍ക്ക് വുഡും രണ്ട് വിക്കറ്റ് വീതം എടുത്തു.
സ്കോര്‍ബോര്‍ഡ്്
ഇന്ത്യ ഒന്നാം ഇന്നിങ്സ്: രോഹിത് ശര്‍മ്മ ബി ആന്ഡേഴ്സണ് 83, കെ.എല്‍.രാഹുല്‍ സി സിബ്ലെ ബി റോബിന്‍സണ്‍ 129, ചേതേശ്വര്‍ പൂജാര സി ബെയര്‍സ്റ്റോ ബി ആന്ഡേഴ്സണ് 9, വിരാട് കോഹ് ലി സി റൂട്ട് ബി റോബിന്‍സണ്‍ 42, അജിങ്ക്യ രഹാനെ സി റൂട്ട് ബി ആന്ഡേഴ്സണ് 1, ഋഷഭ് പന്ത്് സി ബട്ലര് ബി വുഡ്് 37, രവീന്ദ്ര ജഡേജ സി ആന്ഡേഴ്സണ് ബി വുഡ്് 40, മുഹമ്മദ് ഷമി സി ബേണ്‍സ് ബി അലി 0, ഇഷാന്ത് ശര്‍മ്മ എല്‍ബിഡബ്ല്യു ബി ആന്ഡേഴ്സണ് 8, ജസ്പ്രീത് ബുംറ സി ബട്ലര് ബി ആന്ഡേഴ്സണ് 0, മുഹമ്മദ് സിറാജ് നോട്ടൗട്ട്് 0, എക്സ്ട്രാസ്് 15, ആകെ 364.
വിക്കറ്റ് വീഴ്ച: 1-126, 2-150, 3-267, 4-278, 5-282, 6-331, 7-336, 8-362, 9-364, 10-364
ബൗളിങ്: ജെയിംസ് ആന്ഡേഴ്സന്: 29-7-62-5, റോബിന്‍സണ്‍ 33-10-73- 2, സാം കറന് 22-2-72-0, മാര്‍ക്ക് വുഡ്് 24.1-2-91-2, മൊയിന്‍ അലി 18-1-53-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: