തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം അവസാനിച്ചതിന്റെ ഭാഗമായി സ്പീക്കര്‍ എം ബി രാജേഷ് ഇന്ന് ഓണസദ്യ ഒരുക്കി. സാമാജികര്‍ക്കും അംഗീകൃത മാധ്യമ പ്രവര്‍ത്തകര്‍ക്കും നിയമസഭാ സമുച്ചയത്തിലെ ഡൈനിംഗ് ഹാളിലാണ് ഓണ സദ്യ സജ്ജീകരിച്ചത്.
സദ്യ വിളമ്പിയപ്പോള്‍ അത് ഓണത്തെ കളിയാക്കുന്നതിനു തുല്ല്യമായി. സാമ്പാറിനും പുളിശ്ശേരിക്കും ഒക്കെ കൂടെ ചിക്കന്‍ കറിയും. മുന്‍പും സ്പീക്കര്‍മാരും മുഖ്യമന്ത്രിമാരും ഒക്കെ ഓണസദ്യ നല്‍കിയിട്ടുണ്ടെങ്കിലും നോണ്‍ വെജിറ്റേറിയന്‍ സദ്യ ആദ്യമാണ്.
പ്രതിഷേധത്തിന്റെ ഭാഗമായി നാടുനീളെ ബീഫ് വിളമ്പിയ ആളാണ് എം ബി രാജേഷ്. അതിന്റെ പേരില്‍ കളിയാക്കല്‍ പേരുപോലും കിട്ടി. ഏതായാലും ഓണയിലയില്‍ ബീഫ് വിളിമ്പിയില്ല.
എന്നാല്‍ സ്പീക്കറുടെ ഓണസദ്യ ഉണ്ണാന്‍ പ്രതിപക്ഷ എംഎല്‍എ മാര്‍ നിന്നില്ല. ചിക്കന്‍ കറി ഉള്‍പ്പെടുത്തിയതുകൊണ്ടല്ല. ഡോളര്‍ കടത്ത് കേസിലെ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളുടെ മൊഴിയില്‍ മുഖ്യമന്ത്രി മറുപടി പറയണമന്ന ആവശ്യം അംഗീകരിക്കാത്തതിന്റെ പേരില്‍ ചോദ്യോത്തരവേളയില്‍ തന്നെ ബഹിഷ്‌ക്കരണം നടത്തിയതിനാലാണ് സദ്യയ്‌ക്കെത്താന്‍ കഴിയാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: