Categories: Kerala

പാഠ്യപദ്ധതി പരിഷ്‌കരണം: കേന്ദ്ര വിദ്യാഭ്യാസ നയം കേരളത്തിലെ സാഹചര്യം കണക്കിലെടുത്താകും നടപ്പാക്കുക; കരട് ചട്ടക്കൂട് ജനുവരിക്ക് മുമ്പ്: വി. ശിവന്‍കുട്ടി

ലിംഗ സമത്വം, ലിംഗ തുല്യത, ലിംഗാവബോധം എന്നിവയെല്ലാം ഉളവാകാന്‍ ആവശ്യമായ അംശങ്ങളും ഉള്‍പ്പെടുത്തും. കേന്ദ്ര വിദ്യാഭ്യാസ നയം കേരളത്തിലെ സാഹചര്യം കൂടി കണക്കിലെടുത്താകും നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

Published by

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്നും 2022 ജനുവരിക്ക് മുമ്പ് പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. സ്ത്രീധന നിരോധനം, ഭരണഘടന, മതേതരത്വം, കായികം, കാര്‍ഷികം, തൊഴില്‍ മാഹാത്മ്യം, ആധുനിക സാങ്കേതികവിദ്യ, പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കല്‍, മാലിന്യ നിര്‍മാര്‍ജനം, കുടിവെള്ള സംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമാകും.

ലിംഗ സമത്വം, ലിംഗ തുല്യത, ലിംഗാവബോധം എന്നിവയെല്ലാം ഉളവാകാന്‍ ആവശ്യമായ അംശങ്ങളും ഉള്‍പ്പെടുത്തും. കേന്ദ്ര വിദ്യാഭ്യാസ നയം കേരളത്തിലെ സാഹചര്യം കൂടി കണക്കിലെടുത്താകും നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക