കൊച്ചി: ഒളിംപ്ക്സില്‍ രാജ്യത്തിന് മെഡല്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഹോക്കി ഗോളി പി ആര് ശ്രീജേഷിന് അഭിന്ദന പ്രവാഹം. വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും കിഴക്കമ്പലത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഷാളും ബൊക്കെയും ഫലകവും ഒക്കെ ആയി എത്തുകയാണ്.
വേറിട്ട സമ്മാനമാണ് ബാലഗോകുലം നല്‍കിയത്. ഭഗവാന് ശ്രീകൃഷ്ണന്റെ തങ്ക വിഗ്രഹം. മുതിര്‍ന്ന ബാലഗോകുലം പ്രവര്ത്തകന് എം എ അയ്യപ്പന് മാസ്റ്ററുടെ നേതൃത്വത്തില്‍ വീട്ടിലെത്തി കൃഷ്ണ വിഗ്രഹം നല്കി. മേഖലാ ഉപാധ്യക്ഷന്‍ ഡോ. എം കെ പ്രവീണ്‍, സംഘടനാ കാര്യദര്‍ശി കെ ആര് മുരളി എന്നിവരും ഒപ്പമുണ്ടായിരുന്നു
‘വിഷാദം വെടിയൂ, വിജയം വരിക്കൂ’ എന്നതാണ് ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശവാക്യം എന്നു പറഞ്ഞപ്പോള്‍ കായിക താരങ്ങള്‍ക്കുള്ള ആപ്തവാക്യം എന്നായിരുന്നു ശ്രീജേഷിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: