ഇസ്ലാമബാദ്: യുഎസിനെ വിമര്‍ശിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. 20 വര്‍ഷത്തെ പോരാട്ടത്തിനുശേഷം അഫ്ഗാനിസ്ഥാനില്‍ അവശേഷിപ്പിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാനായിമാത്രം ഉതകുന്ന രാജ്യമായാണ് പക്കിസ്ഥാനെ യുഎസ് കാണുന്നതെന്നും ‘തന്ത്രപ്രധാന പങ്കാളിത്തം’ വരുമ്പോള്‍ ഇന്ത്യയോടാണ് താത്പര്യമെന്നും ഇമ്രാന് ഖാന് പറഞ്ഞു. അമേരിക്കയുടെയും നാറ്റോയുടെയും സേനയെ ഓഗസ്റ്റ് 31 ഓടെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചതോടെ വലിയ യുദ്ധമാണ് താലിബാനും അഫ്ഗാന് സേനയും തമ്മില്‍ അഫ്ഗാനിസ്ഥാനില്‍ നടക്കുന്നത്.
‘സൈനിക പരിഹാരത്തിനായി ശ്രമിച്ച 20 വര്‍ഷത്തിന് ശേഷം അവേശേഷിച്ച പ്രശ്നങ്ങള്‍ എങ്ങനെയെങ്കിലും ഒരിഹരിക്കാനുള്ള പശ്ചാത്തലത്തില്‍ ഉപകരിക്കുമെന്ന പരിഗണന മാത്രമാണ് പാക്കിസ്ഥാനുള്ളത്’-ബുധനാഴ്ച ഇസ്ലാമബാദിലെ വസതിയില്‍ വിദേശമാധ്യമപ്രവര്ത്തകരോട് ഇമ്രാന് ഖാന് പറഞ്ഞു. ഇന്ത്യയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന് യുഎസ് തീരുമാനിച്ചതു മുതല്‍ വ്യത്യസ്തമായിട്ടാണ് പാക്കിസ്ഥാനോട് പെരുമാറുന്നതെന്നും അവിടുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ് പ്രസിഡന്റായി ജോ ബൈഡന് അധികാരം ഏറ്റെടുത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കളെ ജോ ബൈഡന് ഫോണില്‍ ബന്ധപ്പെട്ടിരുന്നു വെങ്കിലും ഇമ്രാന് ഖാനുമായി സംസാരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ പാക്കിസ്ഥാന് അമേരിക്കയോട് നീരസമുണ്ട്. ഇത് പാക്കിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് അടുത്തിടെ അഭിമുഖത്തില്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: