ഗോഹട്ടി: ടോക്കിയോ ഒളിംപിക്സില്‍ ബോക്സിങ്ങി വെങ്കലമെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ താരം ലവ്ലിന ബോര്ഗൊഹെയ്നെക്ക് അസം സര്‍ക്കാര്‍ ഒരുക്കിയത് വലിയ സ്വീകരണം. ലവ്ലിനയെ സ്വീകരിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും കായിക മന്ത്രി ബിമല്‍ ബോറയും മറ്റു മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഗോഹട്ടി വിമാനത്താവളത്തില്‍ കാത്തിരുന്നു. അസമിന്റെ പരമ്പരാഗത തൊപ്പിയും ഷാളും അണിയച്ചാണ് മുഖ്യമന്ത്രി ലവ്ലിനയെ സ്വീകരിച്ചത്. . ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചിരുന്നില്ലെന്നും വലിയ സന്തോഷമുണ്ടെന്നും അസം സര്‍ക്കാര്‍ കാട്ടുന്ന സ്നേഹത്തിന് വലിയ നന്ദി ഉണ്ടെന്നും ലവ്ലിന പറഞ്ഞു.
അസമിലേയും രാജ്യത്തേയും ജനങ്ങളുടെ പ്രാര്‍ത്ഥനയാണ് തന്നെ വിജയത്തിലെത്തിച്ചതെന്ന് ലവ്ലിന പറഞ്ഞു . സ്വര്‍ണം നേടാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. പാരീസ് ഒളിമ്പിക്സില്‍ സ്വര്‍ണം നേടുകയെന്നതാണ് ലക്ഷ്യമെന്നും ലവ്ലിന വ്യക്തമാക്കി.
മലയാളി താരവും ഹോക്കി വെങ്കലമെഡല്‍ ജേതാവുമായ പി.ആര് ശ്രീജേഷിനെ സ്വീകരിക്കാന്‍ എത്തിയത് കായിക മന്ത്രി അബ്ദുറഹ്മാന് മാത്രമായിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ അവരവരുടെ കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും കേരളം പ്രഖ്യാപിക്കാതിരുന്നതും വലിയ പ്രതിഷേധത്തിനു കാരണമായി. സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം കനത്തതോടെ ഇന്നലെ രണ്ടു കോടി പരിതോഷികം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൂടാതെ, പി.ആര്.ശ്രീജേഷിനെ സന്ദര്‍ശിക്കാന്‍ പോലും ഇതുവരെ പിണറായി തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: