ന്യൂദല്‍ഹി : രണ്ട് ഡോസ് വാക്സിനും പൂര്‍ത്തിയായവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള അനുമതി നല്‍കണമെന്ന് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം. വാക്സിനേഷന് പൂര്‍ത്തിയായവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഫലം വേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് രേഖാമൂലം കത്തയച്ചു കഴിഞ്ഞു.
ഓരോ സംസ്ഥാനങ്ങളും അവര്‍ക്ക് തോന്നിയ പോലെയാണ് യാത്രാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ അന്തര്‍ സംസ്ഥാന യാത്രാ മാനദണ്ഡങ്ങളില്‍ സംസ്ഥാനങ്ങള്‍ ഏകീകൃത പ്രോട്ടോക്കോള്‍ പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളില്‍ പലതരത്തിലുള്ള യാത്ര നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് വിനോദ സഞ്ചാര മേഖലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ചില സംഘടനകള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഏകീകൃത മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ സിക്കിമിലും മഹാരാഷ്ട്രയിലും മാത്രമാണ് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കുന്നത്. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നെഗറ്റീവ് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: