പാരീസ്: പാരീസ് സെന്റ് ജര്‍മ്മനെ (പിഎസ്ജി) ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുകയാണ് തന്റെ സ്വപ്നമെന്ന് സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി. പിഎസ്ജിയുടെ ചേര്‍ന്നതില്‍ അതിയായ സന്തോഷമുണ്ട്. പിഎസ്ജിക്ക് കിട്ടാക്കനിയായ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മെസി പറഞ്ഞു.
മറ്റൊരു ചാമ്പ്യന്‍സ് ലീഗ് കൂടി വിജയിക്കുകയാണ് തന്റെ ലക്ഷ്യം. ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ഏറ്റവും അനുയോജ്യമായ ഇടം പിഎസ്ജി. കഴിഞ്ഞ മാസം കോപ്പ അമേരിക്കയില്‍ കളിച്ചതിനുശേഷം ഇതുവരെ കളിക്കളത്തിലിറങ്ങിയിട്ടില്ല. പിഎസ്ജിക്കായി എന്ന് അരങ്ങേറാനാകുമെന്നും അറിയില്ല. അവധിയാഘോഷിച്ചാണ് തന്റെ വരവ്. ഒരുമാസമായി ഫീല്‍ഡില്‍ ഇറങ്ങിയിട്ടെന്ന് മെസി വെളിപ്പെടുത്തി.
പ്രീ സീസണ് കളിക്കണം. ഉടന്‍ തന്നെ പിഎസ്ജിക്കായി അരങ്ങേറാനാകുമെന്നാണ് പ്രതീക്ഷ. കുട്ടിക്കാലം മുതല്‍ കളിച്ചുവര്ന്ന സ്പനാിഷ് ക്ലബ്ബായ ബാഴ്സലോണ വി്ട്ടാണ് മെസി പിഎസ്ജിയില്‍ ചേര്‍ന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ബാഴ്്സ മെസിയെ ഒഴിവാക്കിയത്.
ബാഴ്സയോടും അവരുടെ ആരാധകരോടും എപ്പോഴും നന്ദിയുണ്ടായിരിക്കും. ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് ബാഴസയില്‍ എത്തിയത്. ചില നല്ല നിമിഷങ്ങളും മോശം സമയങ്ങളും ബാഴ്സയിലുണ്ടായിട്ടുണ്ട്. ഞാന്‍ നല്ല ക്ലബ്ബില്‍ തന്നെയാണ് ചേര്ന്നിരിക്കുന്നതെന്ന്് ബാഴ്സയുടെ ആരാധകര്‍ക്ക് അറിയാം. പിഎസ്ജിക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ് ജയിക്കുകയാണ് ലക്ഷ്യം. അതിനായി കഠിനാദ്ധ്വാനം നടത്തുമെന്ന് മെസി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: