Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഔദാര്യത്തിന്റെ മാധുര്യം

ദയ, വിശാലമനസ്ഥിതി, സഹായസന്നദ്ധത എന്നിവയുടെയെല്ലാം അടയാളമാണ് ഔദാര്യം. ഉദാരമനസ്‌കരുമായുള്ള സൗഹൃദവും സമ്പര്‍ക്കവും നമുക്ക് ആശ്വാസവും ആഹ്ലാദവുമേകും. രാമായണത്തില്‍ ദശരഥന്‍, ജനകന്‍, ശ്രീരാമാദികള്‍, മഹര്‍ഷി വര്യന്മാര്‍ തുടങ്ങിയവരില്‍ കാണുന്ന ഔദാര്യം എല്ലാ നിലയ്‌ക്കും മാതൃകാപരമാണ്.

എസ്.കെ by എസ്.കെ
Aug 12, 2021, 05:00 am IST
in Samskriti

ദയ, വിശാലമനസ്ഥിതി, സഹായസന്നദ്ധത എന്നിവയുടെയെല്ലാം അടയാളമാണ് ഔദാര്യം. ഉദാരമനസ്‌കരുമായുള്ള സൗഹൃദവും സമ്പര്‍ക്കവും നമുക്ക് ആശ്വാസവും ആഹ്ലാദവുമേകും. രാമായണത്തില്‍ ദശരഥന്‍, ജനകന്‍, ശ്രീരാമാദികള്‍, മഹര്‍ഷി വര്യന്മാര്‍ തുടങ്ങിയവരില്‍ കാണുന്ന ഔദാര്യം എല്ലാ നിലയ്‌ക്കും മാതൃകാപരമാണ്.  

അയോധ്യയിലെ രാജധാനിയിലെത്തിയ വിശ്വാമിത്രനെ, ദശരഥന്‍ രാജഭാവം വെടിഞ്ഞ്, ഭയഭക്തി ബഹുമാനങ്ങളോടെയാണ് എതിരേല്‍ക്കുന്നത്.

”ഇങ്ങനെയുളള നിങ്ങളെഴുന്നള്ളീടും ദേശം

മംഗലമായ് വന്നാശു സമ്പത്തും താനേ വരും

എന്നാലാകുന്നതെല്ലാം ചെയ്‌വേന്‍ ഞാന്‍ മടിയാതെ

ചൊന്നാലും പരമാര്‍ഥം താപസകുലപതേ”  

വിശ്വാമിത്രനുവേണ്ടി തനിക്കു ചെയ്യാവുന്നതെല്ലാം ചെയ്യാമെന്ന് രാജാവ് ഉറപ്പു കൊടുക്കുന്നു. ആവശ്യപ്പെടുന്നതിനു മുന്‍പുതന്നെ അറിയിക്കുന്ന ഈ സഹായസന്നദ്ധത ദശരഥന്റെ ഔദാര്യത്തിന്റെ ഔന്നത്യം വ്യക്തമാക്കുന്നുണ്ട്. പ്രജാക്ഷേമ തല്പരനായ ആ രാജാവ് തനിക്ക് സന്തോഷമുണ്ടാകുന്ന വേളകളിലെല്ലാം നിറഞ്ഞമനസ്സോടെ വാരിക്കോരിയാണ് ദാനം ചെയ്യുന്നത്.  

മിഥിലാപുരിയിലെത്തുന്ന ദശരഥനും കുടുംബവും ജനകമഹാരാജാവിന്റെ ഔദാര്യം അനുഭവിച്ചറിയുന്നുണ്ട്. സല്‍ക്കാരത്തിലെ പൊലിമയല്ല, ജനകമനസ്സിന്റെ വലുപ്പവും വിശുദ്ധിയുമാണ് ആ രാജധാനിയെ ഹൃദ്യമാക്കുന്നത്.  

ഭരദ്വാജന്‍, സുതീക്ഷ്ണന്‍, അഗസ്ത്യന്‍, വാല്മീകി തുടങ്ങിയ മുനിവര്യന്മാരും ശ്രീരാമനുമായുള്ള സംഗമവേളകളും ഔദാര്യത്തിന്റെ സമുന്നത ഭാവങ്ങള്‍ കൊണ്ട് ചേതോഹരങ്ങളാണ്. ശ്രീരാമന്റെ ഔദാര്യമാണ് സുഗ്രീവനെ രാമന്റെ ഉററമിത്രവും ഉത്തമഭക്തനും ധീര യോദ്ധാവുമാക്കുന്നത്.  

യുദ്ധം കഴിഞ്ഞ് ശ്രീരാമന്‍ വിഭീഷണനെയും വാനരസഞ്ചയത്തെയും കൂട്ടിയാണ് അയോധ്യയ്‌ക്കു മടങ്ങുന്നത്. കിഷ്‌കിന്ധയ്‌ക്കു മുകളിലെത്തിയപ്പോള്‍ സീത, വാനരസുന്ദരിമാരെയും കൂട്ടണമെന്ന് രാമനോടഭ്യര്‍ഥിക്കുന്നു.  

”വാനരവീരരുമൊട്ടുനാളുണ്ടല്ലോ

മാനിനിമാരെപ്പിരിഞ്ഞിരുന്നീടുന്നു

ഭര്‍ത്തൃവിയോഗജദുഃഖമിന്നെന്നോള-

മിത്രിലോകത്തിങ്കലാരറിഞ്ഞിട്ടുള്ളൂ”

ഭര്‍ത്തൃവിയോഗ ദുഃഖമറിഞ്ഞ സീത, വാനരനാരിമാരുടെയും ഉള്ളറിയുന്നു!

മടങ്ങിയെത്തിയ ശ്രീരാമനും സംഘത്തിനും അയോധ്യയില്‍ ലഭിച്ച വരവേല്പ് ഭരതന്റെ ഔദാര്യത്തിന് അതിരുകളില്ലെന്ന് തെളിയിച്ചു. അതിഥി സഞ്ചയത്തെ മുഴുവന്‍ ദേവന്മാരായിത്തന്നെ ആതിഥേയനും കൂട്ടരും കണ്ടു! രാമനിര്‍ദേശമനുസരിച്ച് ഭരതന്‍ സുഗ്രീവനും വിഭീഷണനും വാനരപ്രമുഖര്‍ക്കും താമസിക്കാനായി വെവ്വേറെ മന്ദിരങ്ങള്‍ ഒരുക്കുന്നു.  

”പണ്ടേതിലിന്നു പതിന്മടങ്ങായുട-

നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ!  

ആനയും തേരും കുതിരയും പാര്‍ത്തുകാ-

ണൂനമില്ലാതെ പതിന്മടങ്ങുണ്ടല്ലോ”

ഔദാര്യനിധിയായ ഭരതന്‍, പണ്ടത്തേതിലും സമ്പല്‍സമൃദ്ധമായ രാജ്യമാണ് രാമനെ തിരിച്ചേല്‍പ്പിക്കുന്നത്. രാമായണത്തിലെ ഈ സന്ദര്‍ഭങ്ങള്‍ ഉദാരമനഃസ്ഥിതിയുടെ മേന്മയും പ്രാധാന്യവും ഓര്‍മിപ്പിക്കുന്നു. മൂര്‍ത്തമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതു മാത്രമല്ല ഔദാര്യം. അത് ആദരണീയമായൊരു മനോഭാവമാണ്. അന്യരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനുള്ള സന്നദ്ധത, സാന്ത്വനം, സഹാനുഭൂതി, വാക്‌സഹായം, വിനയം, പ്രാര്‍ഥന എന്നിവയെല്ലാം ഔദാര്യത്തിലുള്‍പ്പെടും. അതെ, ദരിദ്രര്‍ക്കും ഉദാരമനസ്‌കരാവാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.