ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം രാഹുല്‍ ഗാന്ധി നില്ക്കുന്ന ചിത്രം ട്വീറ്റില്‍ പങ്കുവെക്കുക വഴി രാഹുല്‍ഗാന്ധി പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സ്വകാര്യത ഇല്ലാതാക്കിയെന്നും അതുവഴി ട്വിറ്ററിന്റെ നിയമം ലംഘിച്ചെന്നും ട്വിറ്റര്‍ ദല്‍ഹി ഹൈക്കോടതിയില്‍ മൊഴി നല്കി. രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതിനെ കോണ്‍ഗ്രസ് വെല്ലുവിളിച്ച സാഹചര്യത്തിലായിരുന്നു ട്വിറ്ററിന്റെ ഈ വിശദീകരണം.
‘രാഹുല്‍ഗാന്ധിയുടെ ട്വീറ്റ് ട്വിറ്ററിന്റെ നിയമങ്ങളുടെ ലംഘനമാണ്. ആ വിവാദ ട്വീറ്റ് ഞങ്ങള്‍ നീക്കം ചെയ്തു അദ്ദേഹത്തിന്റെ അക്കൗണ്ട് ലോക്ക് ചെയ്യുകയും ചെയ്തു,’ ട്വിറ്ററിന് വേണ്ടി ഹാജരായ അഭിഭാഷകന് സാജന് പൂവായ പറഞ്ഞു. കൂട്ടബാലാത്സംത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതുവയസ്സുകാരിയുടെ കുടുംബത്തെ സമൂഹത്തിലുള്ളവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും വിധം അവരുടെ ചിത്രം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു. ചീഫ് ജസ്റ്റിസുമാരായ ഡി.എന്‍. പട്ടേല്‍, ജ്യോതി സിംഗ് എന്നിവര്‍ക്ക് മുമ്പാകെയാണ് ട്വിറ്ററിന്റെ അഭിഭാഷകന് കാര്യങ്ങള്‍ ബോധിപ്പിച്ചത്.
സാമൂഹ്യപ്രവര്‍ത്തകന്‍ മകരന്ദ് സുരേഷ് മാദ്ലേകര്‍ ആണ് അഭിഭാഷകരായ പങ്കജ്, ഗൗതം ജാ എന്നി അഭിഭാഷകര്‍ മുഖേന രാഹുല്‍ ഗാന്ധി ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 74ാം സെക്ഷന്‍ ലംഘിച്ചതായി ആരോപിച്ച് പരാതി നല്‍കിയത്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും ചിത്രങ്ങളാണ് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചത്.
രാഹുല്‍ഗാന്ധിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനും ട്വിറ്ററും പോക്സോ നിയമത്തിലെ 23ാം സെക്ഷന്‍ പ്രകാരവും ബാലനീതി നിയമത്തിലെ 74ാം സെക്ഷന്‍ ലംഘിച്ചതിനും നിയമനടപടിയെടുക്കണമെന്ന് മകരന്ദ് സുരേഷ് മാദ്ലേകര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. കോടതി രാഹുല്‍ ഗാന്ധിയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. സപ്തംബര്‍ 27ന് വീണ്ടും വാദം കേള്‍ക്കും.
രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി ആര്.എസ്. ചീമ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: