ഷിംല: ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലുള്ള ദേശീയപാതയില്‍ വന്‍ മണ്ണിടിച്ചിലുണ്ടായി. നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങി. പത്തുപേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് പരിക്കേറ്റ പതിനാലു പേരെ രക്ഷപ്പെടുത്തി സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐടിബിപി, സൈന്യം, ദുരന്തനിവാരണ സേന, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതിനായി ഹെലികോപ്ടറും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ദിവസങ്ങളായി തുടരുന്ന കനത്തമഴയെ തുടര്‍ന്നാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം താക്കൂറുയുമായി ഫോണില്‍ ബന്ധപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹിമാചല്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: