അമൃത്സര്‍: പാക്കിസ്ഥാന്‍ ഇന്ന് ദേശീയ ന്യൂനപക്ഷ ദിനം ആഘോഷിക്കുന്നത് രാജ്യത്തിന്റെ യഥാര്‍ഥ ചിത്രം ഒരിക്കല്‍കൂടി വ്യക്തമാക്കി. പ്രവേശന നിയന്ത്രണങ്ങള്‍മൂലം പാക്കിസ്ഥാനി ഹിന്ദുക്കള്‍ ഇപ്പോഴും ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഗംഗാസ്‌നാനത്തിനായിട്ടായിരുന്നു സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഹിന്ദുക്കളായ 51 പാക്കിസ്ഥാന്‍ പൗരന്‍മാര്‍ ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് വിസ കാലാവധി അവസാനിച്ചതുകാരണം ഇവര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കുകയായിരുന്നു. 2020-ലെ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നാണ് ഇവര്‍ ഇന്ത്യയില്‍ കുടുങ്ങിയത്.
ഇവര്‍ പിന്നീട് രാജസ്ഥാനിലേക്ക് പോയി സ്വന്തം ചെലവുകള്‍ക്കായും കുടുംബത്തിനായും ദിവസവേതനത്തിന് ഉള്‍പ്പെടെ ചെറിയ ജോലികള്‍ ചെയ്തു. 2020 മാര്‍ച്ച് 13ന് കുടുംബത്തിനൊപ്പം ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ പൗരന്‍മാരെക്കുറിച്ച് അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അട്ടാരി അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍നിന്ന് പാക്കിസ്ഥാനിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന് ജോധ്പൂരില്‍വച്ച് അവരോട് പറഞ്ഞുവെന്നും അതുകൊണ്ട് അവര്‍ പഞ്ചാബിലെ അമൃത്സറിലെത്തിയെന്നും പാക്കിസ്ഥാന്‍ പൗരനായ പ്രഭു പറയുന്നു.
എന്നാല്‍ വിസ കാലാവധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി അമൃത്സറിലെത്തിയശേഷം പാക്കിസ്ഥാനിലേക്ക് പ്രവേശനം നിഷേധിച്ചു. കൂടാതെ കോവിഡ് മൂലം അതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ അവര്‍ക്ക് പ്രത്യേക അനുമതിയും ആവശ്യമായിരുന്നു. എത്തിയതിന് കുറച്ചുദിവസങ്ങള്‍ക്കുശേഷം ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്ര നിര്‍ത്തിവച്ചു. കോവിഡ് മഹാമാരിമൂലം ലോക്ഡൗണുമുണ്ടായിരുന്നുവെന്നും കൂട്ടിച്ചേർത്തു. തങ്ങളെല്ലാവരും രാജസ്ഥാനിലേക്ക് പോയി ജോധ്പൂര്‍, ജയ്പൂര്‍ ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ താമസിച്ചുവെന്ന് പാക്കിസ്ഥാനി ഹിന്ദുവായ സജന്‍ മാല്‍ പറഞ്ഞു.
പൊലീസ് സ്റ്റേഷനിലും മറ്റ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല. ക്രമേണ, അതിര്‍ത്തി കടക്കാമെന്ന പ്രതീക്ഷയില്‍ അട്ടാരിയിലെത്തിയെന്നും വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ സഹായിക്കണമെന്ന് പാക്കിസ്ഥാനില്‍നിന്ന് എത്തിയ രാധയെന്ന സ്ത്രീ അഭ്യര്‍ഥിച്ചു. അവരുടെ കുട്ടികള്‍ പാക്കിസ്ഥാനിലാണുള്ളത്. അതിനിടെ അവരുടെ ചില ബന്ധുക്കളും മരിച്ചു. നേരത്തേ പാക്കിസ്ഥാനി പൗരന്‍മാര്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നുവെന്ന് അമൃത്സറില ഡെപ്യൂട്ടി കമ്മിഷണര്‍ ഗുര്‍പ്രീത് സിംഗ് ഖൈറ അറിയിച്ചു. ഇപ്പോള്‍ ഇവരെ പാക്കിസ്ഥാനിലേക്ക് മടക്കി അയയ്‌ക്കാനുള്ള വഴികള്‍ തേടുമെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: