Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

രാമായണമാസ പാഠം

പുസ്തക പ്രസിദ്ധീകരണ രംഗത്ത് രാമായണമാസം സൃഷ്ടിച്ചത് വിപ്ലവംതന്നെയായിരുന്നു. നാലു പതിറ്റാണ്ടുകൊണ്ട് ഈ രംഗത്ത് ഏറ്റവും ഏറെ അച്ചടിക്കപ്പെടുന്നത് അധ്യാത്മരാമായണവും അതിനെ ആസ്പദമാക്കിയുള്ള രചനകളുമാണ്. എന്റെ ചെറുപ്പത്തില്‍ കൊല്ലം വിദ്യാഭിവര്‍ധിനി അച്ചുകൂടം, ശ്രീരാമവിലാസം പുസ്തകശാല, ആലപ്പുഴ വിദ്യാരംഭം പ്രസ്, കുന്ദംകുളത്തെ പ്രസ്സുകള്‍ എന്നിവയുടെ രാമായണങ്ങളാണുണ്ടായിരുന്നത്. ഇപ്പോള്‍ ക്രിസ്ത്യന്‍ പ്രസിദ്ധീകരണശാലകളും രാമായണം അച്ചടിച്ചു വില്‍ക്കുന്നു!

പി. നാരായണന്‍ by പി. നാരായണന്‍
Aug 10, 2021, 08:29 pm IST
in Varadyam

ഇപ്പോള്‍ രാമായണമാസമെന്ന് കര്‍ക്കടകത്തിന് മാറാപ്പേര്‍ ആയിരിക്കുകയാണില്ലോ. പണ്ട് ദുര്‍ഘട മാസമെന്ന് ഇതിനെ വിളിച്ചിരുന്നു. പഞ്ഞക്കര്‍ക്കടകമെന്നും കള്ളക്കര്‍ക്കടകമെന്നും പറഞ്ഞുവന്നു. തിരുവിതാംകൂറിലെ ഒരു രാജാവ് നാടുനീങ്ങി മലയാളം 1099 കര്‍ക്കടകത്തിലെ വെള്ളപ്പൊക്കത്തിനിടയിലായിരുന്നു. രാജ്യത്തിന്റെ ഓര്‍മയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു അത്. ഇന്ന് നൂറുകൊല്ലമായപ്പോഴും ആളുകള്‍ വിനാശത്തിന്റെ പാരമ്യമായി അതിനെയാണ് കാണുന്നത്. ആ രാജാവിന്റെ നാടുനീങ്ങലിനെപ്പറ്റി ഒരു മഹാകവി വിലപിച്ചതിങ്ങനെയായിരുന്നു.

അയ്യയ്യോതൊണ്ണൂറ്റി ഒന്‍പതിന്‍കര്‍ക്കട

ദുര്‍ഘടമാസത്തിലദിഷ്യനെ

വാനവന്മാര്‍ക്കൊരു കൂട്ടിനായ് കൊണ്ടുപോയ്

ഞാനിനിശേഷം കഥിക്കേണമോ?

എന്റെ ബാല്യകാലത്തിലെ കര്‍ക്കടകങ്ങള്‍ രാമായണം വായിച്ചു കേട്ടാണു കഴിഞ്ഞുവന്നത്. അച്ഛനും അമ്മയും നിലവിളിച്ചതിന്റെ വെളിച്ചത്തില്‍ അദ്ധ്യാത്മരാമായണം വായിക്കുന്നത് ഓര്‍മവരുന്നു. അമ്മയ്‌ക്ക് അതിലെ ചില കാണ്ഡങ്ങള്‍ കാണാപ്പാഠമായിരുന്നു. വൈദ്യുതി വിളക്കുകള്‍ എന്തെന്നുപോലും അറിയാതിരുന്ന അക്കാലത്തു ഞങ്ങളുടെ നാട്ടിന്‍പുറത്തെ എല്ലാ വീടുകളിലും അതുണ്ടായിരുന്നു. പിന്നീട് എപ്പൊഴോ അതു കേള്‍ക്കാതെ പോയി. വൈദ്യുത വിളക്കും വിദ്യാഭ്യാസവും സാര്‍വത്രികമായപ്പോള്‍ നമ്മുടെ പാരമ്പര്യങ്ങളോടുള്ള അവജ്ഞയും അവഗണനയും വളര്‍ന്നുവന്നു. പുസ്തകക്കടകളില്‍ രാമായണം, മഹാഭാരതം, ഭാഗവതം മുതലായ ധര്‍മഗ്രന്ഥങ്ങള്‍ വില്‍ക്കപ്പെടാതെയിരിക്കുകയായിരുന്നു. അങ്ങനെ കാലം മുന്നോട്ടു നീങ്ങിയപ്പോള്‍, ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ കടന്നുകയറ്റം മൂലം ഹിന്ദുധര്‍മത്തോടുതന്നെ വൈമുഖ്യം ജനങ്ങളില്‍ ഏറി വന്നു.  

സംഘപ്രചാരകനായി വടക്കേമലബാറിന്റെ ഗ്രാമാന്തരങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോഴത്തെ ഒരനുഭവം ഓര്‍മയില്‍ വരികയാണ്. അന്നത്തെ-1960 കളുടെ പ്രാരംഭത്തിലെ-വടകരത്താലൂക്കിന്റെ കിഴക്കന്‍ ഭാഗത്തെ ഏതാനും വിദൂരഗ്രാമങ്ങളിലെ സംഘശാഖകളില്‍ പോകാന്‍ അവസരം കിട്ടി. അക്കാലത്ത് അങ്ങോട്ട് ബസ്സുകള്‍ കുറവായിരുന്നു. മൂന്നും നാലും ബസ്സുകള്‍ ഒന്നിനു പുറകെ ഒന്നായാണ് സര്‍വീസ് നടത്തുക. വടകരയിലെ അവരുടെ ഓഫീസില്‍ നിന്ന് മുന്‍കൂട്ടി ടിക്കറ്റ് വാങ്ങണം. അങ്ങനെ ടിക്കറ്റെടുത്താല്‍ ബസ്സില്‍ നല്ല സീറ്റു കിട്ടും. നിന്ന് യാത്ര അനുവദനീയമല്ലായിരുന്നു. എനിക്ക് പോകേണ്ട സ്ഥലം കുറ്റിയാടിക്കപ്പുറം തളീക്കരയായിരുന്നു. അവിടെയിറങ്ങിയാല്‍ പാടവരമ്പത്തുകൂടി ഒരു നാഴികയോളം നടന്നാല്‍ കായക്കൊടി എന്ന ഗ്രാമത്തിലെത്തും. ഓരോ നേരത്തെ ഭക്ഷണവും ഓരോ വീട്ടില്‍. എനിക്ക് മുന്‍ഗാമികളായിരുന്ന പ്രചാരകര്‍ ശ്രീകൃഷ്ണ ശര്‍മ്മയും രാമചന്ദ്രന്‍ കര്‍ത്താവുമായിരുന്നു. ഇരുവരും അതിപ്രഗത്ഭന്മാര്‍, സസ്യഭുക്കുകളും. പ്രചാരകന്മാര്‍ക്ക് അവര്‍ മാനദണ്ഡമുണ്ടാക്കി സ്വയംസേവകരെ ശീലിപ്പിച്ചിരുന്നു. അതിനാല്‍ ആ സ്ഥലത്തും നമുക്കു ബുദ്ധിമുട്ടുണ്ടായില്ല. എല്ലാ ജാതിയില്‍പ്പെട്ട സ്വയംസേവകരും ശാഖയിലുണ്ടായിരുന്നു. ആത്മീയൈക്യത്തെ അവര്‍ അവിടെ സാക്ഷാത്കരിച്ചിരുന്നു. പഴയ തറവാടുകള്‍ മുതല്‍ കൂലിപ്പണിയും നെയ്‌ത്തും എണ്ണയാട്ടുമൊക്കെ ചെയ്യുന്ന സമുദായക്കാര്‍. ശര്‍മ്മാജി അവര്‍ക്ക് ശാഖയിലും അതിനുശേഷവും രാമായണ ഭാരതാദി കഥകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു. കര്‍ക്കടകത്തില്‍ പുറത്തിറങ്ങാന്‍ വയ്യാത്ത മഴയത്ത് സന്ധ്യക്കു നിലവിളക്ക് കൊളുത്തി രാമായണം വായിക്കുന്ന പതിവ് തുടങ്ങണമെന്ന ആഗ്രഹം അവരില്‍ അദ്ദേഹം ഉണര്‍ത്തി. അദ്ദേഹത്തിന് പണ്ട് പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്തു കമ്യൂണിസ്റ്റുകാരുടെ പതിയിരുന്നാക്രമണത്തില്‍ പിണഞ്ഞക്ഷതവുമായി ബന്ധപ്പെട്ടുണ്ടായ വിഷമങ്ങള്‍ മൂലം ദീര്‍ഘകാല ചികിത്സ വേണ്ടിവന്നിരുന്നു. അതിനാല്‍ സ്വയംസേവകര്‍ക്ക് രാമായണപാരായണം കേള്‍പ്പിക്കാന്‍ കഴിഞ്ഞില്ല.

ഞാന്‍ കായക്കൊടിയിലെത്തിയപ്പോള്‍ ഒരവസരത്തില്‍ താമസിച്ചത് കൃഷ്ണന്‍ എന്നയാളുടെ വീട്ടിലായിരുന്നു. അദ്ദേഹമാണ് ഞാന്‍ അവിടെ താമസിക്കണമെന്ന് നിര്‍ബന്ധിച്ചത്. ചാണകം മെഴുകിയ ചെറിയ ഓലപ്പുര. അമ്മയും സഹോദരിയും മാത്രമേ വീട്ടിലുള്ളൂ. വിശേഷങ്ങള്‍ പറഞ്ഞുകഴിഞ്ഞ് രാമായണത്തിന്റെ കാര്യമെടുത്തിട്ടു. കൃഷ്ണന്‍ പുതിയ രാമായണം വാങ്ങിവച്ചിരിക്കുന്നു. അതില്‍ വരികള്‍ തിരിച്ചല്ല; ഗദ്യമെന്നപോലെയാണ് അച്ചടി. നക്ഷത്രചിഹ്‌നമിട്ട് ഈരടികളെ സൂചിപ്പിച്ചിരുന്നു. അതിനാല്‍ വായിക്കാന്‍ നാലാം ക്ലാസിനപ്പുറം പഠിക്കാത്ത അയാള്‍ക്ക് പ്രയാസം. ഞാന്‍ രാമായണം വായിച്ചുതുടങ്ങിയത് അത്തരം പുസ്തകത്തിലായിരുന്നതിനാല്‍ അതദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തു. പിന്നെ കുറേശ്ശേ വായിക്കുന്നതെങ്ങനെയെന്നും കേള്‍പ്പിച്ചുകൊടുത്തു. വളരെ നിഷ്ഠയോടുകൂടി അയാള്‍ അതു വായിച്ചുതീര്‍ത്തുവെന്ന് പിന്നീടറിഞ്ഞു. ഏതാണ്ട് നാല്‍പതു വര്‍ഷങ്ങള്‍ക്കുശേഷം സംഘാധികാരിമാരുടെ നിര്‍ദ്ദേശപ്രകാരം വടകര സംഘജില്ലയില്‍ 10 ദിവസത്തെ പ്രവാസത്തിനു നിയോഗിക്കപ്പെട്ടതനുസരിച്ച്, ഒരു ദിവസം ഉച്ചഭക്ഷണം കൃഷ്ണന്റെ വീട്ടിലായിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട അയാളുടെ വീട് സാമാന്യ സൗകര്യങ്ങളുള്ളതായി. മകന്‍ എംഎ കഴിഞ്ഞ് ചരിത്രത്തില്‍ ഗവേഷണം ചെയ്യുന്നു. മകള്‍ ഡിഗ്രിക്കു പഠിക്കുന്നു. കൃഷ്ണന്‍ പുതിയ രാമായണം വാങ്ങി വായിക്കാന്‍ നന്നായി കഴിവു നേടി. മക്കള്‍ ഇരുവരും ആധുനിക ചിന്താഗതിക്കാരായി. മകന്‍ ഒരു ഗവേഷണ വിദ്യാര്‍ഥിയുടെ മനോനിലയില്‍, പിന്തിരിപ്പന്‍ ആര്‍എസ്എസുകാരനോടെന്ന രീതിയിലാണ് എന്നോട് സംസാരിച്ചത്. ഐസിഎച്ച്ആര്‍ ചരിത്രപണ്ഡിതവൃന്ദം വളര്‍ന്നുവരുന്ന തലമുറയില്‍ ചെലുത്തിവന്ന സ്വാധീനം വ്യക്തമായിരുന്നു.

പക്ഷേ 1982 ല്‍ വിശാലഹിന്ദു സമ്മേളനത്തിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് കര്‍ക്കടക മാസത്തെ രാമായണമാസമായി കേരളീയ ജനത ഹൃദയംകൊണ്ട് ഏറ്റെടുത്തു. പാരായണം വ്യക്തിപരമായും സാമൂഹ്യമായും അവര്‍ പതിവാക്കി. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും എന്തെല്ലാം പരിപാടികള്‍! പ്രഭാഷണങ്ങള്‍, മത്‌സരങ്ങള്‍! ഒരു കാലത്തു അന്തിത്തിരി കത്തിക്കാതെ കിടന്ന ക്ഷേത്രങ്ങളുടെ സ്ഥാനത്ത് ചൈതന്യപൂര്‍ണവും ഭക്തിനിര്‍ഭരവുമായ അന്തരീക്ഷം. കേരളത്തിലെ ഏതു വഴിയില്‍ സഞ്ചരിച്ചാലും നവീകരിച്ച ക്ഷേത്രങ്ങളുടെ വിവരം പ്രഖ്യാപിക്കുന്ന കമാനങ്ങളോ ഗോപുരങ്ങളോ കാണുവാനാകുന്നു.

പുസ്തക പ്രസിദ്ധീകരണ രംഗത്ത് രാമായണമാസം സൃഷ്ടിച്ചത് വിപ്ലവംതന്നെയായിരുന്നു. നാലു പതിറ്റാണ്ടുകൊണ്ട് ഈ രംഗത്ത് ഏറ്റവും ഏറെ അച്ചടിക്കപ്പെടുന്നത് അധ്യാത്മരാമായണവും അതിനെ ആസ്പദമാക്കിയുള്ള രചനകളുമാണ്. എന്റെ ചെറുപ്പത്തില്‍ കൊല്ലം വിദ്യാഭിവര്‍ധിനി അച്ചുകൂടം, ശ്രീരാമവിലാസം പുസ്തകശാല, ആലപ്പുഴ വിദ്യാരംഭം പ്രസ്, കുന്ദംകുളത്തെ പ്രസ്സുകള്‍ എന്നിവയുടെ രാമായണങ്ങളാണുണ്ടായിരുന്നത്. ഇപ്പോള്‍ ക്രിസ്ത്യന്‍ പ്രസിദ്ധീകരണശാലകളും രാമായണം അച്ചടിച്ചു വില്‍ക്കുന്നു!

ആധ്യാത്മികതയ്‌ക്കു ജനഹൃദയങ്ങളില്‍ കൊളുത്താന്‍ കഴിയുന്ന പ്രകാശമെത്രയാണെന്നതില്‍നിന്നു വ്യക്തമാക്കുന്നു. രാമനും കൃഷ്ണനും മറ്റു ദേവീദേവന്മാരും മഹാത്മാക്കളും ഭാരതീയ ജനതയുടെ ഹൃദയങ്ങളില്‍ കൈവരിച്ചിട്ടുള്ള സ്ഥാനം മറ്റൊന്നിനും മാറ്റാന്‍ കഴിയില്ല എന്ന് വ്യക്തമാക്കുന്നതാണീ അനുഭവങ്ങള്‍.

Tags: രാമായണ മാസംരാമായണംസംഘപഥത്തിലൂടെp.narayanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സമാദരണ സഭയില്‍ പി. നാരായണന്‍ മറുപടി പ്രസംഗം നടത്തുന്നു. ഭാര്യ രാജേശ്വരി, എം. രാധാകൃഷ്ണന്‍,
പി. ആര്‍. ശശിധരന്‍, കെ.ബി ശ്രീകുമാര്‍, ശ്രീകുമാരി രാമചന്ദ്രന്‍ തുടങ്ങിയവര്‍ വേദിയില്‍
Varadyam

അംഗീകാരത്തിന്റെ നെറുകയില്‍ ജന്മഭൂമിയുടെ ആദരവും

Article

നാരായണ്‍ജി എന്റെ ഗുരുവും വഴികാട്ടിയും

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

പദ്മവിഭൂഷണ്‍ പി. നാരായണനെ ആദരിക്കാന്‍ എറണാകുളം ടൗണ്‍ ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച സമാദരണ സഭയില്‍ കുമ്മനം രാജശേഖരന്‍ അദ്ദേഹത്തിന് ഉപഹാരം
സമര്‍പ്പിക്കുന്നു. കെഎന്‍.ആര്‍. നമ്പൂതിരി, പ്രൊഫ. പി.ജി. ഹരിദാസ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, പി. നാരായണന്റെ പത്‌നി രാജേശ്വരി, പി.ആര്‍. ശശിധരന്‍, എം. രാധാകൃഷ്ണന്‍,
ശ്രീകുമാരി രാമചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍ സമീപം
Kerala

പദ്മവിഭൂഷണ്‍ നാരായണ്‍ജിക്ക് സമാദരണം; രാഷ്‌ട്രസേവനത്തിന്റെ പാതയിലുടെ സഞ്ചരിച്ച പത്രപ്രവര്‍ത്തകന്‍: ജോര്‍ജ് കുര്യന്‍

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.