ന്യൂദല്‍ഹി: ധനകാര്യമന്ത്രാലയം റവന്യൂകമ്മി ഗ്രാന്റിന്റെ അഞ്ചാമത്തെ പ്രതിമാസഗഡുവായി സംസ്ഥാനങ്ങള്‍ക്ക്9,871കോടിരൂപ വിതരണംചെയ്തു.ഈഗഡുകൂടി നല്‍കിയതോടെ,ഈസാമ്പത്തിക വര്‍ഷത്തില്‍ യോഗ്യതയുള്ള സംസ്ഥാനങ്ങള്‍ക്ക് 49,355കോടിരൂപ മൊത്തംതുക അനുവദിച്ചു.
കേരളത്തിനാണ് അഞ്ചാം ഗഡുവിലും ആകെയും കൂടുതല്‍ തുക ലഭിച്ചത്. കേരളത്തിന്അഞ്ചാം ഗഡുവായി 1657.58കോടി രൂപയും ഇതുവരെ ആകെ 8287.92കോടിരൂപയും ലഭിച്ചു.
ഈമാസം നല്കിയ ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും 2021-22-ല്‍ സംസ്ഥാനങ്ങള്ക്ക്അനുവദിച്ച പിഡിആര്ഡിഗ്രാന്റിന്റെ ആകെ തുകയും പട്ടികയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
പതിനഞ്ചാം ധനകാര്യകമ്മീഷന്,മൊത്തം റവന്യൂകമ്മി ഗ്രാന്റ്ഇ നത്തില്‍ 2 021-22 സാമ്പത്തികവര്‍ഷത്തില്‍17സംസ്ഥാനങ്ങള്‍ക്ക് 1,18,452കോടിരൂപ ശുപാര്‍ശ ചെയ്തിട്ടുണ്ട്.ഇതില്‍നിന്നും 49,355കോടിരൂപ(41.67%) ഇതുവരെ വിതരണംചെയ്തു.
കേരളം കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ തുക ലഭിച്ചത് ആന്ധ്രാ പ്രദേശിനാണ്. 7190 കോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: