കൊല്ലം: ജില്ലയില്‍ റേഷന്‍കിറ്റ് വിതരണം താളം തെറ്റുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച തീയതിക്കുമുമ്പ് എല്ലാ വിഭാഗക്കാര്‍ക്കും കിറ്റ് വിതരണം പൂര്‍ത്തിയാകില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതി. ജൂലായ് 31 മുതല്‍ ഓഗസ്റ്റ് മൂന്നുവരെയായിരുന്നു എഎവൈ വിഭാഗക്കാര്‍ക്കുള്ള (മഞ്ഞക്കാര്‍ഡ്) കിറ്റ് വിതരണം നടക്കേണ്ടിയിരുന്നത്. എന്നാല്‍ പല റേഷന്‍ കടകളിലും ഈ വിഭാഗക്കാര്‍ക്കുള്ള കിറ്റു വിതരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള(പിങ്ക് കാര്‍ഡ്) കിറ്റുകള്‍ നാലാം തീയതി മുതലാണ് വിതരണം തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ മിക്ക കടകളിലും ഇന്നലെയാണ് ഈ വിഭാഗക്കാര്‍ക്കുള്ള കിറ്റുകള്‍ എത്തിക്കാന്‍ തുടങ്ങിയത്. 100 റേഷന്‍ കാര്‍ഡുള്ള പല കടകളിലും 20-30 കിറ്റുകളാണ് എത്തിച്ചിരിക്കുന്നത്.
16-ാം തീയതിക്കകം എല്ലാ വിഭാഗക്കാര്‍ക്കും കിറ്റ് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ നിശ്ചിത തീയതിക്കകം കിറ്റുകളുടെ വിതരണം പൂര്‍ത്തിയാകില്ല. കശുവണ്ടി കിട്ടാതായതോടെ ഇപ്പോള്‍ എത്തിച്ച കിറ്റുകളില്‍ കശുവണ്ടി ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനുപകരം പുളിയോ, കായമോ ഉള്‍പ്പെടുത്താനാണ് നിര്‍ദ്ദേശം. കിറ്റില്‍ നിര്‍ദേശിച്ച പല സാധനങ്ങളും കിട്ടാതായതോടെ പായ്ക്കിങ്ങും വൈകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: