ന്യൂദല്‍ഹി : ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിലേക്ക് കേരളത്തില്‍ നിന്നും നിരവധി പേര് ചേര്‍ന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര- സംസ്ഥാന സുരക്ഷാ ഏജന്‍സികള്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവര്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്. എന്‍ഐഎയെ കൂടാതെ സംസ്ഥാന പോലീസുകളും വിഷയത്തില്‍ അന്വേഷണം നടത്തി വരികയാണ്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കും.
അതേസമയം 1989 മുതല്‍ 2019 ആഗസ്റ്റ് അഞ്ചുവരെ നടന്ന ഭീകരാക്രമണങ്ങളില്‍ ജമ്മു കശ്മീരില്‍ 5886 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും നിത്യാനന്ദ് റായ് പറഞ്ഞു. അതിര്‍ത്തിക്കപ്പുറത്തുനിന്ന് സ്പോണ്സര് ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഭീകരാക്രമണങ്ങളാണ് ഇവ.
രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരുടെ അടുത്ത കുടുംബത്തിന് എക്സ്- ഗ്രേഷ്യ ആശ്വാസം നല്‍കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടമുണ്ടായ ഒരു വ്യക്തിക്കോ കുടുംബത്തിനോ ഒരു ഓര്ഗനൈസേഷന്, ഗവണ്മെന്റ് അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് നല്കുന്ന പരിരക്ഷയാണ് എക്സ് ഗ്രേഷ്യ പേയ്മെന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: