ന്യൂദല്‍ഹി: 2021 ലെ ട്രിബ്യൂണല്‍ പരിഷ്കാരങ്ങള്‍ ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചപ്പോള്‍ തിങ്കളാഴ്ച രാജ്യസഭയില്‍ നിന്ന് വിട്ടുനിന്ന എംപിമാരുടെ പട്ടിക തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രി, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയോട് സഭയില്‍ ഹാജരാകാത്തവരുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ പ്രമേയം പരാജയപ്പെട്ടെങ്കിലും, ഭരണകക്ഷി എംപിമാരുടെ എണ്ണം കുറവായതില്‍ മോദി അസന്തുഷ്ടനായിരുന്നു. ഇനി ഇതു മാത്രമാണ് മാര്‍ഗം എന്നു വ്യക്തമാക്കിയാണ് പ്രധാനമന്ത്രി ഹാജരാകാത്തവരുടെ പട്ടിക ആവശ്യപ്പെട്ടത്.
ട്രിബ്യൂണല്‍ പരിഷ്കരണ ബില്‍ സഭയുടെ സെലക്ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന് പ്രമേയം തള്ളുകയും ബില്‍ ശബ്ദവോട്ടോടെ സഭ അംഗീകരിക്കുകയും ചെയ്തു. പ്രതിപക്ഷ എംപിമാര്‍ വോട്ടിങ് ആവശ്യപ്പെട്ടപ്പോള്‍ 20 -ഓളം ഭരണകക്ഷി എംപിമാര്‍ സഭയില്‍ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്നും കാര്യകാരണം സഹിതം വിശദീകരിക്കാന്‍ ആണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: