കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവന് കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് കാവ്യ ഹാജരായത്. കഴിഞ്ഞ മേയില്‍ കാവ്യ കോടതിയില്‍ ഹാജരായെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. തുടര്‍ന്ന് ഇന്ന് വീണ്ടും വിളിപ്പിക്കുകയായിരുന്നു.
നടിയെ ആക്രമിച്ചകേസില്‍ 300ഓളം സാക്ഷികളാണ് ഉള്ളത്. ഇതില്‍ 178 പേരുടെ പൂര്‍ത്തിയായി. കേസില്‍ ആറ് മാസത്തിനകം വിചാരണ തീര്‍ക്കാന്‍ സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് അടുത്തമാസം അവസാനിക്കും.
എന്നാല്‍ കോവിഡിനെ തുടര്‍ന്ന് വിചാരണ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇതിനായി ആറ് മാസം കൂടി അധിക സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ കോടതി സുപ്രീംകോടതിക്ക് കത്തയച്ചിട്ടുണ്ട്. 2017 ഫെബ്രുവരിയിലായിരുന്നു നടി കൊച്ചിയില്‍ അക്രമത്തിനിരയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: