ബാരമുള്ള : രാജ്യം 75ാം സ്വാതന്ത്യദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി ജമ്മു കശ്മീരില്‍ ഏറ്റവും ഉയരമുള്ള ദേശീയ പതാക ഉയര്‍ത്തി സൈന്യം. ശ്രീനഗറിലെ ഹരിപര്‍ബത് കോട്ടയിലായി 100 അടി ഉയരമുള്ള ത്രിവര്‍ണപതാക ഉയര്‍ത്തിയത്.
കശ്മീരില്‍ 100 അടി ഉയരമുള്ള ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി സമാധാനത്തിന്റെയും ദേശ സ്നേഹത്തിന്റേയും പുതുയുഗത്തിനാണ് തുടക്കമിടുന്നതെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഇന്ത്യന്‍ ആര്‍മിയും സോളാര്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് കശ്മീരില്‍ പതാക സ്ഥാപിച്ചിരിക്കുന്നത്. ഫ്‌ളാഗ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയാണ് പതാക നിര്‍മ്മിച്ചത്. ഈ വര്‍ഷം 17നാണ് നിര്‍മാണ പദ്ധതി ആരംഭിച്ചതെന്നും സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഹരിപര്‍ബത് കോട്ട സംരക്ഷിക്കപ്പെടുന്നത്. ഇവര്‍ക്ക് പുറമെ വനം വകുപ്പ്, എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ, ടൂറിസം ഡിപ്പാര്‍ട്‌മെന്റ് തുടങ്ങിയ വകുപ്പുകളുടെ കൂടി അനുമതി നേടിയ ശേഷമായിരുന്നു പതാക നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: