കൊല്‍ക്കത്ത: സ്വാതന്ത്ര്യദിനം സംബന്ധിച്ച് മാറി ചിന്തിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും 2020ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി നേരിട്ട വന്‍പരാജയം. ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കാനും പാര്‍ട്ടി ഓഫീസുകളില്‍ ദേശീയപതാക ഉയര്‍ത്താനുമാണ് സിപിഎം തീരുമാനം.
ബംഗാളില്‍ കോണ്‍ഗ്രസിന്റെയും മുസ്ലിം വര്‍ഗീയ സംഘടനയായ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റെയും പിന്തുണയുണ്ടായിട്ടും രണ്ടു തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റു പോലും സിപിഎമ്മിന് ലഭിച്ചില്ല. ജനങ്ങളുമായി അകന്നതും ദേശീയതയെ തള്ളിപ്പറയുന്നതുമാണ് പരാജയകാരണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതിനാലാണ് സ്വാതന്ത്യദിനം ആഘോഷിക്കുന്നത്.
ദേശീയ മൂല്യങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത സിപിഎം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ചൈനയ്ക്കൊപ്പം നിലകൊള്ളുന്നതും അവരെ ജനങ്ങളില്‍ നിന്ന് അകറ്റുന്നുണ്ട്. 62ലെ യുദ്ധത്തില്‍ മാത്രമല്ല അടുത്തിടെ ഇന്ത്യയുമായി സംഘര്‍ഷം ഉണ്ടായ സമയത്തും സിപിഎം ചൈനയ്ക്കൊപ്പമായിരുന്നു. ചൈന ഇന്ത്യയുടെ ഭൂമി കൈയേറിയിട്ടും പ്രതികരിച്ചില്ലെന്നു മാത്രമല്ല അവരോട് സഹതാപം പ്രകടിപ്പിക്കുകയും ചെയ്തു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചൈനയുടെ നിര്‍ദേശ പ്രകാരം സിപിഎമ്മും സിപിഐയും ആണവകരാറിനെതിരേ ജനങ്ങളുടെ പ്രതിഷേധം സംഘടിപ്പിച്ചുവെന്നും ചൈനയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്നും കഴിഞ്ഞയാഴ്ച മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ്ഗോഖലെ എഴുതിയ പുസ്തകത്തില്‍ വെളിപ്പെടുത്തിയത് പുറത്തുവന്നിരുന്നു. തെളിവുകള്‍ സഹിതമുള്ള വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് പാര്‍ട്ടി മൗനം പാലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: