ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ദേശീയപതാക ഉയര്‍ത്തുന്നതിന് കേന്ദ്രം കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പ്ലാസ്റ്റിക്കിലുള്ള ദേശീയ പതാകകള്‍ ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ച കേന്ദ്രം, ഉപയോഗിച്ച ശേഷം പതാക വഴിയില്‍ വലിച്ചെറിഞ്ഞ് അതിനെ അവഹേളിക്കരുതെന്നും ഉത്തരവിട്ടു. പ്ലാസ്റ്റിക് പതാകകള്‍ മണ്ണില്‍ ലയിക്കാതെ മാലിന്യമായി മാറുകയും ചെയ്യും.
ദേശീയപതാക ജനങ്ങളുടെ പ്രതീക്ഷയേയും ആശയേയും പ്രതിനിധാനം ചെയ്യുന്നതാണ്. അതിനാല്‍ ദേശീയപതാകയെ ബഹുമാനിക്കണം. സാംസ്കാരിക, കായിക പരിപാടികളിലടക്കം കടലാസ് പതാകകളാണ് ഉപയോഗിക്കുന്നത്. ഇവ വലിച്ചെറിയരുത്. സ്വകാര്യമായി പതാകയോടുള്ള ആദരവ് നിലനിര്‍ത്തി വേണം ഇവയെ ഉപേക്ഷിക്കേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ദേശീയ പതാകയോട് അനാദരവ് കാട്ടുന്നത് തടയാനുള്ള 1971-ലെ നിയമത്തിന്റെ രണ്ടാം വകുപ്പ്, 2002 ഫഌഗ് കോഡ് എന്നിവപ്രകാരം ദേശീയപതാകയെ അപമാനിക്കുകയോ കത്തിക്കുകയോ മോശമാക്കുകയോ ചെയ്യുന്നത് മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: