തിരുവനന്തപുരം: സിപിഎമ്മിന്റെ തലശേരി എ.എന്‍.ഷംസീര്‍ മാസ്ക് ധരിക്കാതെ സഭയില്‍ ഇരിക്കുന്നതിനെ സ്പീക്കറുടെ വിമര്‍ശിച്ച്ത് വലിയ വാര്‍ത്തയായി. പാലുമേടിക്കാന്‍ പോയ പയ്യനേയും ബലിയിടാന്‍ പോയ യുവാവിനെയും പുറത്തിറങ്ങിയ വൃദ്ധയേയും ഒക്കെ മാസ്ക്ക് ധരിക്കാത്തിന്റെ പേരില്‍ തടഞ്ഞു നിര്‍ത്തി പിഴ അടപ്പിച്ച വാര്‍ത്തകള്‍ക്കിടയില്‍ ഈ വാര്‍ത്തയ്ക്കും പ്രാധാന്യമുണ്ട്.
ദിവസങ്ങളായി ഷംസീര്‍ സഭയില്‍ മാസ്ക് ധരിക്കാറില്ല. കണ്ടുമടുത്താണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ പരസ്യശാസന നടത്തുന്നത്. ‘ഷംസീര്‍ സഭയ്ക്കകത്ത് മാസ്ക് ഉപേക്ഷിച്ചതായി തോന്നുന്നു. മാസ്ക് തീരെ ഉപയോഗിക്കുന്നതായി കാണുന്നില്ല?’- എന്നായിരുന്നു ശാസന. മാസ്ക്ക് ധരിച്ചില്ലങ്കില്‍ പിഴയിടും എന്നതാണ് പുതിയ നിയമം. നാലു കോടി രൂപ മാസ്ക്ക് ഊരിയവരില്നിന്ന് ഇതുവരെ ഖജനാവിലേക്ക് എത്തിയതായി കഴിഞ്ഞ ദിവസം സഭയെ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. എംഎല്‍എയോട് പിഴയിടാന്‍ ആരും പറഞ്ഞില്ല. നിയമസഭയക്കുള്ളില്‍ ഇതിനും പ്രത്യേക പരിരക്ഷകാണും.
മാസ്ക്കില്ലാത്ത ഷംസീറിന്റെ മുഖം കണ്ടു മടുത്തതുകൊണ്ടല്ല, പൃഷ്ഠം കണ്ടു മടുത്തതാണ് സ്വീക്കറുടെ ശാസനയക്ക് കാരണം എന്ന് അടക്കം പറയുന്നവരുമുണ്ട്.
സഭ നടക്കുമ്പോല്‍ അകത്തളത്തിലെ കാര്യക്കാരനായിട്ടാണ് ഷംസീറിന്റെ ഭാവം. സീറ്റിലിരിക്കില്ല. ഇരിക്കാന്‍ ബുദ്ധിമുട്ടുള്ള വല്ല രോഗവും ഉണ്ടോ എന്നു സംശയിക്കും വിധമാണ് പെരുമാറ്റം. പുറം ബഞ്ചുകാരോട് കുശലം പറഞ്ഞ് തെക്കുവടക്കു നടക്കും. ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റൊരംഗം എഴുന്നേറ്റു നില്‍ക്കരുതെന്നാണ് സഭയിലെ ചട്ടം. സ്പീക്കര്‍ക്ക പുറം തിരിഞ്ഞി ഒരിക്കലും നിന്നു കൂടാ. ഷംസീറിന് രണ്ടു ബാധകമല്ല. സ്പീക്കറെ പൃഷ്ഠം കാട്ടിക്കൊണ്ടാകും കൂടുതല്‍ സമയവും നില്ക്കുക.
സ്പീക്കറുടെ ശാസന ഏറ്റു. ഇന്ന് മാസ്ക്ക് ധരിച്ചാണ് ഷംസിര്‍ എത്തിയത്. പൃഷ്ഠ ്പ്രദര്‍ശനം നിര്‍ത്താനും താക്കീത് വേണ്ടി വന്നേക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: