കാസര്‍കോഡ് : പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡയിലെടുത്ത ബൈക്ക് പോലീസ് സ്റ്റേഷനില്‍ നിന്നും കാണാതായി. കേസിലെ എട്ടാം പ്രതി വെളുത്തോളി സ്വദേശി സുബീഷ് സഞ്ചരിച്ച കെഎല്‍ 60 എല്‍ 5730 ഹോണ്ട മോട്ടോര്‍ സൈക്കിളാണ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ബൈക്കാണ് കാണാതായത്.
ശരത് ലാലിനെയും, കൃപേഷിനെയും അക്രമിക്കുന്നതിനെത്തിയ സംഘം ഉപയോഗിച്ച മോട്ടോര്‍ സൈക്കിളുകളില്‍ ഒന്നായിരുന്നു ഇതെന്ന് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തതാണ്. ബൈക്ക് കാസര്‍കോഡ് സിജെഎം കോടതിയിലും ഹാജരാക്കിയിരുന്നു. തുടര്‍ന്ന് കോടതി ബേക്കല്‍ പോലീസിന്റെ സുരക്ഷയില്‍ ബൈക്ക് വിട്ടുനല്‍കുകയായിരുന്നു. കാണാതായ വാഹനത്തിനായി പോലീസ് അന്വേഷണത്തിനായി
പെരിയ ഇരട്ടക്കൊലപാതകക്കേസ് നിലവില്‍ സിബിഐയാണ് അന്വേഷിക്കുന്നത്. കേസില്‍ ആയുധങ്ങളുടെ ഫോറന്‍സിക്ക് പരിശോധനയടക്കം നടക്കാനിരിക്കെയാണ് കൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളിലൊന്ന് കാണാതായിരിക്കുന്നത്.
ഈ ബൈക്ക് ഉള്‍പ്പടെ പന്ത്രണ്ട് വാഹനങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പിടികൂടിയത്. സുബീഷ് കൊലപാതകത്തിന് ശേഷം ഗള്‍ഫിലേക്ക് ഒളിച്ചു കടന്നിരുന്നു. പിന്നീട് ഇയാളെ നാട്ടിലെത്തിച്ചാണ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: