കൊച്ചി: സംസ്ഥാനത്തേക്ക് ഇരുപതോളം തോക്കുകള്‍ വിറ്റതായി ദന്തല്‍ കോളേജ് വിദ്യാര്‍ഥിനി മാനസയെ കൊലപ്പെടുത്തിയ രഖിലിന് തോക്ക് നല്കിയ ബിഹാര്‍ സ്വദേശി സോനുകുമാര്‍. പ്രതികളുടെ ഫോണില്‍നിന്ന് തോക്കുകള്‍ വാങ്ങിയവരുടെ നമ്പറുകള്‍ പോലീസിന് ലഭിച്ചു. മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
മാനസയെ കൊലപ്പെടുത്തിയ രഖില്‍ തോക്ക് വാങ്ങാന്‍ പോകുന്ന ദൃശ്യങ്ങളും അറസ്റ്റിലായ പ്രതി മനേഷ് കുമാര്‍ വര്‍മ തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്നതുമായ ദൃശ്യങ്ങളുമാണ് പോലീസിന് ലഭിച്ചത്. രഖിലിന് തോക്ക് വിറ്റ സോനുകുമാറിനെയും ഇടനിലക്കാരനായ ടാക്സി ഡ്രൈവര്‍ മനേഷ്കുമാറിനെയും ബിഹാറില്‍നിന്ന് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇവരുടെ ഫോണുകളില്‍നിന്നാണ് നിര്‍ണായകമായ തോക്ക് പരിശീലന ദൃശ്യങ്ങള്‍ ലഭിച്ചത്. രഖിലിനൊപ്പം കാറില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രഖിലിന് തോക്ക് ഉപയോഗിക്കാന്‍ കൃത്യമായ പരിശീലനം ലഭിച്ചിരുന്നു. ബിഹാറില്‍ നിന്ന് അറസ്റ്റിലായ സോനുകുമാറിനെയും മനേഷ് വര്‍മയെയും ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: