കൊച്ചി : മരട് ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ അഴിമതി, വഞ്ചനാ കുറ്റങ്ങള്‍ക്ക് ക്രൈംബ്രാഞ്ച് പ്രത്യേകം കുറ്റപത്രം നല്‍കും. തീരദേശ പരിപാലന നിയമങ്ങള്‍ കാറ്റില്‍ പറത്തി ഫ്ളാറ്റ് നിര്‍മിച്ച കേസില്‍ നിലവില്‍ ക്രൈംബ്രാഞ്ചിനെ കൂടാതെ വിജിലന്‍സും അന്വേഷണം നടത്തിവരികയാണ്.
ജയിന് കോറല്‍ കോവ്, ആല്‍ഫാ സറീന്, എച്ച്ടു ഓ ഹോളിഫെയ്ത്ത് എന്നിവ സംബന്ധിച്ച കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഗോള്‍ഡന്‍ കായലോരത്തിന്റെ കേസാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. നാല് സമുച്ചയങ്ങളിലായി 328 ഫ്ളാറ്റുകളാണ് ഉണ്ടായിരുന്നത്. ഇരു സംഘങ്ങളുടേയും അന്വേഷണം അവസാനഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി സ്പെഷ്യല്‍ പ്രോസിക്യൂട്ടറേയും നിയമിച്ചു കഴിഞ്ഞു. ഓരോ പരാതിയിലും പ്രത്യേകം കുറ്റപത്രങ്ങള്‍ ഫയല്‍ ചെയ്യണം എന്നാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമോപദേശം.
അഴിമിതി നിരോധന നിയമപ്രകാരം നാല് ഫ്ളാറ്റ് നിര്‍മാണ കമ്പനികള്‍ക്കും അഴിമതിക്ക് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ കുറ്റപത്രം നല്‍കും. ഓരോ കമ്പനിക്ക് എതിരേയും കുറ്റപത്രം ഉണ്ടാകും. വിശ്വാസ വഞ്ചനയ്ക്കാണ് രണ്ടാമത്തെ വിഭാഗത്തിലുള്ള കുറ്റപത്രം. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരവും പ്രതികള്‍ നടപടികള്‍ നേരിടേണ്ടി വരും. ഈ വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്ട്ടിന്മേലാണ് ജില്ലാ ഭരണകൂടം പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുക.
നിയമ വിരുദ്ധമായി ഫ്ളാറ്റ് നിര്‍മാണത്തിന് ഗൂഢാലോചന നടത്തിയത് മരട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായി കെ.എ. ദേവസ്സിയുടെ നേതൃത്വത്തിലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ദേവസ്സിക്കെതിരെ അന്വേഷണത്തിന് അനുമതിക്കായി സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. എന്നിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല. അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ ഇത് വരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സിപിഎം ഇടപെടലിലാണ് ദേവസ്സിക്കെതിരായ അന്വേഷണത്തില്‍ സംസ്ഥാന സര്ക്കാന് നടപടി സ്വീകരിക്കാത്തതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: