ടോക്കിയോ: ടോക്കിയോയില്‍ ചരിത്രം കുറിച്ച്് നീരജ് ചോപ്ര സ്വര്‍ണം നേടിയതോടെ ഇന്ത്യ ഒളിമ്പിക് മെഡല്‍ നേട്ടത്തില്‍ റെക്കോഡിട്ടു. നീരജ്് ചോപ്ര ജാവലിന്‍ ത്രോയില്‍ സ്വര്‍ണം എറിഞ്ഞെടുത്തതോടെ ടോക്കിയോ ഗെയിംസില്‍ ഇന്ത്യക്ക് ഏഴു മെഡലുകളായി. 2012 ലെ ലണ്ടന്‍ ഗെയിംസില്‍ ആറു മെഡലുകള്‍ നേടിയതാണ് ഇതുവരെയുള്ള ഇന്ത്യയുടെ ഒളിമ്പിക്സിലെ ഏറ്റവും മികച്ച പ്രകടനം.
ടോക്കിയോയില്‍ ഇന്ത്യ ഒരു സ്വര്‍ണം ഉള്‍പ്പെടെയാണ് ഏഴു മെഡലുകള്‍ നേടിയത്. സ്വര്‍ണത്തിന് പുറമെ രണ്ട് വെള്ളിയും നാല് വെങ്കലവും ഇന്ത്യ സ്വന്തമാക്കി. ഇന്നലെ ചോപ്ര സ്വര്‍ണം നേടുന്നതിന് തൊട്ടുമുമ്പ് ബജ്രംഗ് പൂനിയ ഗുസ്തിയില്‍ വെങ്കലം കരസ്ഥമാക്കി. ടോക്കിയോയില്‍ ഇന്ത്യയുടെ ആറാം മെഡലാണിത്.
കഴിഞ്ഞ ദിവസം ഗുസ്തിയില്‍ ഇന്ത്യയുടെ രവി ദാഹിയ വെള്ളിമെഡല്‍ സ്വന്തമാക്കി. ഗെയിംസിന്റെ ആദ്യ ദിനത്തില്‍ മീരാ ബായ് ചാനു ഭാരോദ്വഹനത്തില്‍ വെളളി മെഡല്‍ നേടിയിരുന്നു. ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു, ബോക്സിങ് താരം ലവ്ലിന ബോര്ഹൊഗെയ്ന് എന്നിവരും പുരുഷ ഹോക്കി ടീമും ടോക്കിയോയില്‍ വെങ്കലം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: