കൊച്ചി: അമ്മ കുഞ്ഞിനെ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വലിച്ചെറിഞ്ഞു. മഴുവന്നൂര്‍ തട്ടാംമുകളില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്കാണ് സംഭവം. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. വളര്‍ത്താന്‍ നിവൃത്തിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്.
ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം. പ്രദേശത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ് ഈ സ്ത്രീ. ഇവര്‍ക്ക് നാല് മക്കളുണ്ടെന്നാണ് സൂചന. നാട്ടുകാര്‍ കുട്ടിയുടെ അമ്മയെ പോലീസില്‍ ഏല്പിച്ചു. നാട്ടുകാരുടെ സംയോജിതമായ ഇടപെടൽ മൂലമാണ് കുട്ടി രക്ഷപ്പെടാൻ കാരണം.
അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: