മംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതിന്റെ പേരില്‍ മംഗളൂരുവില്‍ യുവതിയെ എന്‍ ഐഎ അറസ്റ്റ് ചെയ്തു. ടെലഗ്രാമിലും ഇന്‍സ്റ്റഗ്രാമിലും ഐഎസ് അനുകൂല കൂട്ടായ്മയില്‍ യുവതി അംഗമാണെന്ന് പറയുന്നു.
മംഗളൂരുവിലെ ഉള്ളാളില്‍ കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ ബി.എം. ഇദ്ദിനബ്ബയുടെ പേരക്കുട്ടിയായ ബി.എം.ബാഷയുടെ മകന് അമര്‍ അബ്ദുള്‍ റഹ്മാനുള്‍പ്പെടെ നാല് പേരെ കഴിഞ്ഞ ദിവസം എന്‍ ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്‍ എംഎല്‍എ ബി.എം. ഇദ്ദിനബ്ബയുടെ മറ്റൊരു പേരക്കുട്ടിയുടെ ഭാര്യയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതത്. കര്‍ണ്ണാടകയില്‍ വിരാജ്പേട്ട സ്വദേശിനിയായ പെണ്‍കുട്ടി ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ മകനുമായി പ്രണയത്തിലായി. അമര്‍ പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റിയ ശേഷം വിവാഹം കഴിച്ചു.
കേരളത്തില്‍ നിന്നുള്ള യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. നാല് സ്ഥലത്ത് ഒരേ സമയത്ത് റെയ്ഡ് നടത്തിയതിനാല്‍ എന്‍ ഐഎക്ക് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും തീവ്രവാദ സംഘടനകള്‍ക്ക് പണം സ്വരൂപിക്കുകയും ചെയ്തതായി കണ്ടെത്തി. ഇവരില്‍ നിന്നും ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പിടികൂടി.
2021 മാര്‍ച്ചില്‍ മലപ്പുറത്ത് നിന്നും എന്‍ ഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് അമീന് എന്ന അബു യെദിയയെ തീവ്രവാദ ബന്ധം ആരോപിച്ച് എന്‍ ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ ഐഎ മംഗളൂരുവില്‍ റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: