കളി നന്നായാല്‍ പോരാ, ഗോളടിക്കണം. എങ്കിലേ ജയിക്കാനാകൂ. ഇന്ത്യക്കാരോട് ഇതു പറഞ്ഞത് ഓസ്‌ട്രേലിയക്കാരന്‍ റിക് ചാള്‍സ്‌വര്‍ത്ത് ആണ്. സുന്ദരമായി കളിച്ചു.തോല്‍ക്കുന്ന ഇന്ത്യന്‍ഹോക്കിയുടെ ശൈലിയിലേയ്‌ക്കാണ് അദ്ദേഹം ചൂണ്ടിയത്. ഓസ്‌ട്രേലിയന്‍ ഹോക്കിയില്‍ വിപ്‌ളവം സൃഷ്ടിച്ച നായകനും കോച്ചുമാണ് ചാള്‍സ്‌വര്‍ത്ത്. സ്പീഡ് ഹോക്കിയുടേയും പവര്‍ ഹോക്കിയുടേയും മൈതാനത്തേയ്‌ക്ക് ഹോക്കിയെ ഇറക്കിക്കൊണ്ടു വന്ന, യൂറോപ്യന്‍ പരീക്ഷണങ്ങള്‍ക്കു സമാന്തരമായി ഓസ്‌ട്രേലിയയിലും അദ്ദേഹം അതു നടപ്പാക്കി. 1976ല്‍ ലൊസാഞ്ചലസ് ഒളിംപ്ക്‌സില്‍ ഇന്ത്യയെ 6-1ന് ഓസ്‌ട്രേലിയ തകര്‍ത്തപ്പോള്‍ ആ ശൈലികള്‍ ഇന്ത്യ ഞെട്ടിവിറച്ചുപോയി. അതുവരെ കാണാത്തൊരു ആസുരഭാവമായിരുന്നു ആ ടീമിന്. പിന്നീട് ജര്‍മനിയും നെതര്‍ലര്‍ഡ്‌സും അതേ ശൈലിയില്‍ നമ്മളെ കശക്കിവിട്ടു.
ഹോക്കിയില്‍ മാത്രമല്ല പല കളികളിലും ചാള്‍സ് വര്‍ത്ത് പരീക്ഷണം ഓസ്‌ട്രേലിയ നടപ്പാക്കിയിരുന്നു. കളിയോടുള്ള മാനസിക സമീപനത്തില്‍ മാറ്റം വരു ത്തുകയാണ് അദ്ദേഹത്തിന്റെ ശൈലി. രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ വികസന പദ്ധതിയുടെ ഭാഗമായി ചാള്‍സ്‌വര്‍ത്ത്കുറച്ചുകാലം ഇന്ത്യന്‍ ടീമിനൊപ്പവും ഉണ്ടായിരുന്നു. അന്നാണ് ഈ ഉപദേശം തന്നത്.
ചാള്‍സ്‌വര്‍ത്ത് അന്നു പറഞ്ഞത് ഇന്ത്യന്‍ ഹോക്കി ഇന്നു നടപ്പാക്കുമ്പോള്‍ അതിന്റെ നടുനായകത്വം വഹിക്കുന്ന അമരക്കാരനാണ് കൊച്ചിക്കാരന്‍ പി.ആര്‍.ശ്രീജേഷ്. കളിമികവു മാത്രമല്ല, കളിയെ വിജയപാതയിലേയ്‌ക്കു കൊണ്ടുപോകുന്ന മനക്കരുത്തും നേതൃപാടവവുമാണു ശ്രീയെ ശ്രീജേഷ് ആക്കുന്നത്. കളിയോടുള്ള ടീമിന്റെ സമീപനം തന്നെ മാറി. പേടിക്കാതെ കളിക്കാന്‍ പഠിച്ചു. മറ്റുള്ളവര്‍ ഇന്ത്യയെ പേടിക്കാന്‍ തുടങ്ങി. ആവേശത്തില്‍ മുങ്ങുമ്പോള്‍, ഗാലറികളില്‍ നിന്നു പലപ്പോഴും കേള്‍ക്കാറുള്ള ‘കൊല്ലടാ കൊല്ല്’ എന്ന ആര്‍പ്പുവിളിയില്‍ അടങ്ങിയ ആവേശമാണ് ഇന്നു കള ത്തില്‍ കാണുന്നത്. തന്റെ മികവിലൂടെ കളി ജയി പ്പിക്കുന്നതിനപ്പുറം കളി നിലവാര ത്ത പുതിയൊരു തല ത്തിലേയ്‌ക്ക് ഉയര്‍ ത്തിക്കൊണ്ടുവന്നു പ്രതിഷ്ഠിക്കുകയാണ് ശ്രീജേഷ് എന്ന ഗോള്‍കീപ്പര്‍. ഇ ന്ത്യന്‍ ഹോക്കിക്ക് അത്യാവശ്യമായിരുന്ന ഉണര്‍വാണ് ഈ കളിക്കാരനിലൂടെ കിട്ടിയിരിക്കുന്നത്. ശരീരംകൊണ്ടുമാത്രമല്ല , മനസ്സുകൊണ്ടും തലച്ചോറുകൊണ്ടും കളിക്കുന്ന ശൈലിയാണ് ശ്രീക്ക്. അങ്ങനെയൊരാള്‍ പിന്നിലുള്ളപ്പോള്‍ ടീമിനു കിട്ടുന്ന ആത്മവിശ്വാസവും കരുത്തും ഊര്‍ജവും ചെറുതല്ല. ജയിച്ചേതീരൂ എന്നൊരു തോന്നല്‍ എല്ലാവരിലേയ്‌ക്കും പ്രസരിക്കും.
ഇത്തരമൊരനുഭവം ഇന്ത്യന്‍ ക്രിക്കറ്റിനും പറയാനുണ്ട്.അവിടെയും ശ്രീജേഷിനെപ്പോലൊരാള്‍ രക്ഷകനായി അവതരിച്ചു. കപില്‍ദേവ് എന്ന അത്ഭുത മനുഷ്യന്‍. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ, ആര്‍ക്കും തോല്‍പ്പിക്കാവുന്ന ടീമായിരുന്ന ഒരു കാലമുണ്ടായിരുന്നു. രണ്ടു ലോകകപ്പുകള്‍ കഴിയുപ്പോള്‍ ഒരേയൊരു കളി മാത്രം ജയി ച്ച ഇന്ത്യ, ആകെ തോല്‍പ്പിച്ചതു പാവപ്പെട്ട ഈസ്റ്റ് ആഫ്രിക്കയെ. നിന്നുപിഴക്കാന്‍ പാടുപെടുമ്പോഴാണ് കപില്‍ നായകസ്ഥാനത്ത് എത്തുന്നത്. എന്തൊരു മാറ്റമായിരുന്നു പിന്നീട്! പിടിച്ചാല്‍കിട്ടാത്ത ആവേശം.
മിക്കവാറും അതേ ടീം 1983ല്‍ ലോകകപ്പുമായി ലണ്ടനില്‍ നിന്നു മടങ്ങിയതു പുതിയൊരു ഇന്ത്യയായിട്ടായിരുന്നു. വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലി
യ, ഇംഗ്ലണ്ട് തുടങ്ങിയ ഘടാഘടിയന്മാരെയാണ് അന്ന് തകര്‍ത്തു വിട്ടത്. ലോക െത്ത വിറപ്പിച്ചുകൊണ്ടിരുന്ന വിന്‍ഡീസ് നിരയെ രണ്ടുതവണ കീഴടക്കി ആദ്യമല്‍സരത്തിലും ഫൈനലിലും. കപില്‍ അന്നു താഴേത്തട്ടില്‍ നിന്ന് ഉയര്‍ത്തി മുന്‍നിരയില്‍ പ്രതിഷ്ഠിച്ച ഇന്ത്യപിന്നെ ആ പൊതു നിലവാരത്തില്‍ നിന്നു താഴെപ്പോയിട്ടില്ല. അവിടവിടെ ചില ഉയര്‍ച്ചതാഴ്‌ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും.
കപില്‍ ദേവ് അന്നു ചെയ്തതാണ് ഇന്നു ഹോക്കിയില്‍ ശ്രീജേഷ് ചെയ്യുന്നത്. കളിയെ ഉയര്‍ത്തി പുതിയപ്രതലത്തില്‍ കൊണ്ടുവന്നു വച്ചു. ലോകം ശ്രമിക്കുന്നഈ നിലവാരം ഇനി നിലനിര്‍ത്തണം. കപില്‍ദേവിനു ശേഷവും ഇ ന്ത്യന്‍ ക്രിക്കറ്റ്. മുന്‍നിരയിലുണ്ടല്ലോ. ശ്രീജേഷിന്റെ അസാന്നിന്്യത്തില്‍പ്പോലും ലോകഹോക്കിയില്‍ ഇന്ത്യ തിളങ്ങി നില്‍ക്കണം. ശ്രീജേഷിനു നല്‍കുന്ന ഏറ്റവുംവിലപ്പെട്ട സമ്മാനമായിരിക്കും അത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: