ന്യൂദല്‍ഹി: കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാര്‍ ‘പിഎം- ദക്ഷ്’ പോര്‍ട്ടലും ‘പിഎം- ദക്ഷ്’ മൊബൈല്‍ ആപ്പും 2021 ആഗസ്റ്റ് ഏഴിന് ദല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലെ നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കും.
സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം, NeGD യുമായി സഹകരിച്ച്, പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതിക്കാര്‍, സഫായി കരംചാരികള്‍ എന്നിവര്‍ക്ക് നൈപുണ്യ വികസന പദ്ധതികള്‍ ലഭ്യമാക്കുന്നതിനായാണ് ഈ പോര്‍ട്ടലും ആപ്പും വികസിപ്പിച്ചിട്ടുള്ളത്. നിശ്ചിത ലക്ഷ്യ വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക് നൈപുണ്യ വികസന പരിശീലന പരിപാടികളുടെ പ്രയോജനങ്ങള്‍ ഇതുവഴി കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ കഴിയും.
‘പ്രധാനമന്ത്രി ദക്ഷത ഔര്‍ കുശല്‍ത സമ്പന്ന ഹിതഗ്രാഹി’ (പിഎം- ദക്ഷ്) പദ്ധതി 202021 വര്‍ഷം മുതല്‍ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്നു. ഈ പദ്ധതി പ്രകാരം, യോഗ്യതയുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
- അപ്സ്കിലിംഗ്/റീസ്കിലിംഗ്
- ഹ്രസ്വകാല പരിശീലന പരിപാടി
- ദീര്‍ഘകാല പരിശീലന പരിപാടി
- സംരംഭകത്വ വികസന പരിപാടി (ഇഡിപി)
എന്നിവയില്‍ നൈപുണ്യ വികസന പരിശീലന പരിപാടികള്‍ നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: