ന്യൂദല്‍ഹി: വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന വ്യത്യസ്ത ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഒറ്റ ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് ലയിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേയില്‍. ഇനി മുതല്‍ എല്ലാ അന്വേഷണ ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും 139 എന്ന് നമ്പറിലേയ്‌ക്കാണ് വിളിക്കേണ്ടത്. ഈ ഹെല്‍പ്പ് ലൈന്‍ സൗകര്യം 24 മണിക്കൂറും ലഭ്യമാണ്.
12 ഭാഷകളില്‍ ഉപഭോക്തൃ പരാതികള്‍, അന്വേഷണം, നിര്‍ദ്ദേശം, സഹായം എന്നിവയ്‌ക്കുള്ള ഏക പരിഹാരമാണ് ‘റെയില്‍ മദദ്’. യാത്രക്കാര്‍ക്ക് അവരുടെ പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായി യാത്രയ്‌ക്കിടെ ഒന്നിലധികം ചാനലുകളായ വെബ്, ആപ്പ്, എസ്എംഎസ്, സോഷ്യല്‍ മീഡിയ, ഹെല്‍പ്പ് ലൈന്‍ നമ്പര്‍ (139) എന്നിവയിലൂടെ പരാതിപെടാനുള്ള അവസരം ‘റെയില്‍ മദദ്’ നല്‍കുന്നു.
ഇതുവരെ 139 ഹെല്‍പ്പ്‌ലൈന്‍ മുഖേന ലഭിച്ച 99.93% പരാതികള്‍ പരിഹരിക്കാനായി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പരാതിക്കാര്‍ നല്‍കിയ ഫീഡ്ബാക്കിന്റെ 72% ‘മികച്ചത്’ അല്ലെങ്കില്‍ ‘തൃപ്തികരം ‘എന്നായിരുന്നുവെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് രാജ്യസഭയില്‍രേഖ മൂലം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: