കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം മേധാവി ദവ ഖാന്‍ മിനപല്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗവണ്‍മെന്റ് മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ജിഎംഐസി) തലവനായിരുന്ന അദ്ദേഹം അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ വക്താവായും പ്രവര്‍ത്തിച്ചിരുന്നു. ആഭ്യന്തര കാര്യ മന്ത്രാലയം വക്താവ് മിര്‍വൈസ് സ്റ്റാനിക്‌സൈ ആണ് കൊല്ലപ്പെട്ട വിവരം അറിയിച്ചത്. നിരവധി മാദ്ധ്യമപ്രവര്‍ത്തകരും സമാധാന സേനാംഗങ്ങളും താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചാണ് താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തുന്നത്.
താലിബാനെതിരെ രൂക്ഷമായി പ്രതികരിക്കുന്ന വ്യക്തിയാണ് മിനപല്‍. അഫ്ഗാന്‍ പ്രതിരോധ മന്ത്രിയുടെ വീടിന് നേരെ ചാവേര്‍ ആക്രമണം താലിബാന്‍ നടത്തിയിരുന്നു. ഒരാഴ്ചയ്‌ക്കുള്ളിലാണ് ഭരണകൂടത്തിലെ ഒരു പ്രധാന വ്യക്തിയെ താലിബാന്‍ വധിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. തന്റെ പ്രവൃത്തികള്‍ക്കുള്ള ശിക്ഷയാണ് മാനിപാല്‍ ഏറ്റുവാങ്ങിയത്. മുജാഹിദ്ദീന്‍ വിഭാഗമാണ് ആക്രമിച്ചതെന്നും താലിബാന്‍ അറിയിച്ചു.
ഉന്നത നേതാക്കള്‍ക്കെതിരെ താലിബാന്‍ ആക്രമണം ശക്തമാക്കുമെന്നു മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണു വെള്ളിയാഴ്ച ദവ ഖാന്‍ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാന്‍ ആക്ടിങ് പ്രതിരോധ മന്ത്രി ബിസ്മില്ല മുഹമ്മദിയുടെ വസതിക്കു നേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു. 20 പേര്‍ക്കു പരുക്കേറ്റു. മന്ത്രി പരുക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. പ്രത്യാക്രമണത്തില്‍ 4 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: