Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇ-റുപ്പിയെക്കുറിച്ച് അറിയേണ്ടതെല്ലാം; ഇടപാടുകള്‍ക്കായി 11 ബാങ്കുകളുമായി ധാരണ

മറ്റ് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇ-റുപ്പി പ്രയോജനപ്പെടുത്താന്‍ ഗുണഭോക്താവിന് ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണമെന്നില്ല. വ്യക്തിഗത വിശദാംശങ്ങള്‍ പങ്കിടാതെ രണ്ട്ഘട്ടത്തില്‍ (ടു സ്‌റ്റെപ്) നിര്‍ദ്ദിഷ്ട സേവനം ലഭ്യമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2021, 03:56 pm IST
in India

മുംബൈ: ഓഗസ്റ്റ് 2 ന് പ്രധാനമന്ത്രിനരേന്ദ്ര മോദി ഡിജിറ്റല്‍ പേയ്‌മെന്റിനായുള്ള പണരഹിത സമ്പര്‍ക്കരഹിത ഉപാധിയായ ഇറുപ്പിയ്‌ക്ക് തുടക്കം കുറിച്ചു. നേരിട്ടുള്ള പണ കൈമാറ്റം (ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ -DBT) കൂടുതല്‍ ഫലപ്രദമാക്കി മാറ്റുന്നതില്‍ ഇ-റുപ്പി വൗച്ചര്‍ വലിയ പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്‌ക്കും  ഇ-റുപ്പി പുതിയ മാനം നല്‍കും. ജനങ്ങളുടെ ജീവിതം സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് ഇന്ത്യ എങ്ങനെ സുഗമമായി പുരോഗമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇ-റുപ്പി എന്നും അദ്ദേഹം പറഞ്ഞു. 

എന്താണ് ഇ-റുപ്പി, പ്രവര്‍ത്തനം എങ്ങനെ

ഇ-റുപ്പി അടിസ്ഥാനപരമായി ഒരു ഡിജിറ്റല്‍ വൗച്ചറാണ്. അത് ഒരു എസ്എംഎസ് അല്ലെങ്കില്‍ ക്യൂആര്‍ കോഡ് രൂപത്തില്‍ ഗുണഭോക്താവിന്റെ ഫോണില്‍ ലഭിക്കും. ഇത് ഒരു പ്രീപെയ്ഡ് വൗച്ചറാണ്. ഇ-റുപ്പി സ്വീകരിക്കുന്ന ഏത് കേന്ദ്രത്തിലും സമര്‍പ്പിച്ച് കൈവശക്കാര്‍ക്ക് അത് പ്രയോജനപ്പെടുത്താവുന്നതാണ്.

ഉദാഹരണത്തിന്, ഒരു നിര്‍ദ്ദിഷ്ട ആശുപത്രിയില്‍, ഒരു ജീവനക്കാരന് ഏതെങ്കിലും പ്രത്യേക ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പങ്കാളിയായ ബാങ്ക് വഴി നിശ്ചയിച്ച തുകയ്‌ക്ക് ഒരു ഇ-റുപ്പി വൗച്ചര്‍ നല്‍കാന്‍ കഴിയും. ജീവനക്കാരന് തന്റെ ഫീച്ചര്‍ ഫോണ്‍/സ്മാര്‍ട്ട് ഫോണില്‍ ഒരു എസ്എംഎസ് അല്ലെങ്കില്‍ ഒരു ക്യൂആര്‍ കോഡ് ലഭിക്കും. നിര്‍ദ്ദിഷ്ട ആശുപത്രിയില്‍ പോയി സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും ഫോണില്‍ ലഭിക്കുന്ന ഇറുപ്പി വൗച്ചര്‍ വഴി പണമടയ്‌ക്കാനും കഴിയും.

കാര്‍ഡ്, ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവയില്ലാതെ തന്നെ ഉപയോക്താക്കള്‍ക്ക് വൗച്ചര്‍ വഴി സേവനം ലഭ്യമാക്കാന്‍ സഹായിക്കുന്ന ഒറ്റത്തവണ സമ്പര്‍ക്കരഹിത, പണരഹിത വൗച്ചര്‍ അടിസ്ഥാനമാക്കിയുള്ള പണമടവ് രീതിയാണ് ഇ-റുപ്പി. അതേസമയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടുവരാന്‍ ആലോചിക്കുന്ന ഡിജിറ്റല്‍ കറന്‍സിയും ഇ-റുപ്പിയും ഒന്നല്ല. ഇത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാകേണ്ടതില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നിര്‍ദ്ദിഷ്ട വ്യക്തിയ്‌ക്ക് ഉദ്ദേശിക്കുന്ന സേവനം ലഭ്യമാക്കാനുതകുന്ന വൗച്ചര്‍ ആണ് ഇ-റുപ്പി.

എങ്ങനെയാണ് ഇ-റുപ്പി ഉപഭോക്താവിന് ഗുണകരമാകുന്നത്

മറ്റ് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇ-റുപ്പി പ്രയോജനപ്പെടുത്താന്‍ ഗുണഭോക്താവിന് ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണമെന്നില്ല. വ്യക്തിഗത വിശദാംശങ്ങള്‍ പങ്കിടാതെ രണ്ട്ഘട്ടത്തില്‍ (ടു സ്‌റ്റെപ്) നിര്‍ദ്ദിഷ്ട സേവനം ലഭ്യമാകും. ഇതിനുപുറമെ ഇ-റുപ്പി സാധാരണ ഫോണുകളിലും പ്രവര്‍ത്തിക്കുന്നു എന്നതാണ്. സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്തവര്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത സ്ഥലങ്ങളിലും ഇത് ഉപയോഗിക്കാന്‍ കഴിയും.

ഇ-റുപ്പി വഴി സ്‌പോണ്‌സര്‍മാര്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണ്

നേരിട്ടുള്ള പണ കൈമാറ്റ നടപടികളെ ശാക്തീകരിക്കുന്നതിനും ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കാനും ഇ-റുപ്പി വലിയ പങ്ക് വഹിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വൗച്ചറുകള്‍ വിതരണം ചെയ്യേണ്ട ആവശ്യകത ഇല്ലാത്തതിനാല്‍, ആ രീതിയിലും കുറച്ച് ലാഭം ഇതിലൂടെ ഉണ്ടാകും. ഇതേസമയം ഒരു പ്രീപെയ്ഡ് വൗച്ചര്‍ എന്ന നിലയില്‍ ഇ-റുപ്പി, സേവനദാതാക്കള്‍ക്ക് തല്‍സമയം പണം ലഭിക്കുന്നത് ഉറപ്പാക്കും.

ആരാണ് ഇ-റുപ്പി വികസിപ്പിച്ചത്?

പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് രാജ്യത്തെ ഡിജിറ്റല്‍ പണം ഇടപാടുകളുടെ മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഇ), ആണ് ഒരു വൗച്ചര്‍ അധിഷ്ഠിത ഇടപാട് സംവിധാനമായ ഇറുപ്പിയ്‌ക്ക് തുടക്കമിട്ടത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇത് വികസിപ്പിച്ചത്.

ഏതൊക്കെ ബാങ്കുകളാണ് ഇ-റുപ്പി സേവനം നല്‍കുക?

ഇ-റുപ്പി ഇടപാടുകള്‍ക്കായി രാജ്യത്തെ 11 ബാങ്കുകളുമായി എന്‍പിസിഇ ധാരണയിലെത്തി കഴിഞ്ഞു. ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കൊടക് മഹിന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് അവ.

ഭാരത് പേ, ബിഎച്ച്‌ഐഎം ബറോഡാ മെര്‍ച്ചന്റ് പേ, പൈന്‍ ലാബ്‌സ്, പിഎന്‍ബി മെര്‍ച്ചന്റ് പേ, യോനൊ എസ്ബിഐ മെര്‍ച്ചന്റ് പേ എന്നീ ആപ്ലിക്കേഷനുകളിലും ഇത് ലഭ്യമാണ്. ഇത് കൂടാതെ, കൂടുതല്‍ ബാങ്കുകള്‍ ഇറുപ്പി സംവിധാനത്തില്‍ ഉടന്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എവിടെയൊക്കെ ഇ-റുപ്പി നിലവില്‍ ഉപയോഗിക്കാം

പ്രാരംഭ ഘട്ടം എന്ന നിലയില്‍ രാജ്യത്തെ 1600 ലേറെ ആശുപത്രികളില്‍ ഇറുപ്പി ഉപയോഗിക്കുന്നതിന് എന്‍പിസിഇ ധാരണയില്‍ എത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്കുള്ള പ്രയോജനങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്വകാര്യമേഖലയും, ബി2ബി ഇടപാടുകള്‍ക്കായി എംഎസ്എംഇകളും ഇ-റുപ്പി ഉപയോഗിക്കുന്നതിലൂടെ വരുംദിവസങ്ങളില്‍ ഈ സേവനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Tags: ഇ-റൂപ്പികേന്ദ്ര സര്‍ക്കാര്‍എസ്ബിഐmodi governmentഡിജിറ്റല്‍ പണമിടപാടുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

Editorial

മാവോയിസ്റ്റ് ഭീകരതയുടെ മരണമണി മുഴങ്ങുമ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.