കൊട്ടാരക്കര: കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ പ്രവേശന കവാടത്തിന് താഴെയായി മാലിന്യങ്ങള്‍ കൂമ്പരമായി മാറുന്നു. മുന്‍പ് കെഎസ്ആര്‍ടിസി പ്രവേശന കവാടത്തിന് സമീപം മാലിന്യങ്ങള്‍ കുന്നുകൂടി ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയില്‍ എത്തുകയും മാലിന്യം നിക്ഷേപിക്കുന്നതിന് എതിരെ നഗരസഭാ സെക്രട്ടറി ബോര്‍ഡ് സ്ഥാപിച്ച് സ്ഥലം ഗ്രില്‍ ഇട്ട് മറയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇതിന്റെ തൊട്ടു താഴെയായി രണ്ടു ഭാഗങ്ങളിലായാണ് മാലിന്യം കുന്നുകൂടിയ നിലയിലായിട്ടുള്ളത്. ബസ് സ്റ്റാന്‍ഡിനുള്ളിലെ മാലിന്യങ്ങള്‍ ആദ്യമൊക്കെ വീപ്പയിലിട്ട് കത്തിച്ചു കളയുമായിരുന്നു. പക്ഷേ ഇപ്പോള്‍ മാലിന്യങ്ങള്‍ ഇവിടെ കൂമ്പാരമായി മാറുന്ന അവസ്ഥയിലാണ്. സ്റ്റാന്‍ഡിനുള്ളിലെ ചില സ്ഥാപനങ്ങളിലെ മാലിന്യങ്ങളും ഇപ്പോള്‍ ഇവിടെ നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ മൂക്കുപൊത്തിയാണ് ഇതുവഴി കടന്നുപോകുന്നത്.
ദിവസേന നൂറുകണക്കിന് ബസുകളും, ആയിരകണക്കിന് ആളുകളും വന്നുപോകുന്ന കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തിനടുത്തുള്ള മാലിന്യനിക്ഷേപത്തിനെതിരെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: