കുണ്ടറ: പെരിനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കൊവിഡ് വാക്സിന് വിതരണത്തില്‍ മുന്‍ മന്ത്രി മേഴ്സിക്കുട്ടി അമ്മയുടെ ഇടപെടല്‍ ആരോപിച്ച് ബിജെപി പഞ്ചായത്തംഗങ്ങള്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഈ വിഷയത്തില്‍ ഒരാഴ്ച്ച മുന്‍പ് പഞ്ചായത്ത് സെക്രട്ടറിയെ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. അന്ന് നടത്തിയ ചര്‍ച്ചയില്‍ വാക്സിന് വിതരണം സുതാര്യമായി നടത്താമെന്ന് പഞ്ചായത്ത് സെക്രട്ടറിയും പിഎച്ച്സി ഡോക്ടറും ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പെരിനാട് പഞ്ചായത്തില്‍ സ്പോട്ട് രജിസ്ട്രേഷന് നിര്‍ത്തിവക്കാന്‍ ഡിഎംഒ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന് മുന്‍ മന്ത്രി ജെ. മേഴ്സികുട്ടിയമ്മയുടെ ഇടപെടീലാണെന്നാണ് ബിജെപി ആരോപണം. ഇതിനെതിരെ വീണ്ടും ഇന്നലെ ഉപരോധസമരം നടത്തുകയായിരുന്നു. അഞ്ചാലുംമൂട് എസ്ഐ ശ്യാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാര്‍ എന്നിവരെത്തി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഗ്രാമപഞ്ചായത്ത് ബിജെപി അംഗങ്ങളായ ഇടവട്ടം വിനോദ്, സുനില്‍കുമാര്‍, ശ്രുതി, വിജയലക്ഷ്മി, രമ്യ, സ്വപ്ന, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം മഠത്തില്‍ സുനി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: