കോട്ടയം: ക്ഷേത്രത്തില്‍ പോയ കുടുംബത്തിന് 17500 രൂപ പിഴ നല്കി കേരള പോലീസ്. കൊക്കയാര്‍ കൊടികുത്തി റബ്ബര്‍ തോട്ടത്തിലെ തൊഴിലാളി മാന്തറ മോഹനനും കുടുംബത്തിനുമാണ് പൊലീസ് ഇത്രയും പിഴ വിധിച്ചത് . ഇക്കഴിഞ്ഞ ശനിയാഴ്ച മോഹനനും കുടുംബവും നെടുങ്കണ്ടത്തെ ക്ഷേത്രത്തിലേയ്ക്ക് പോകവെ പെരുവന്താനം മുറിഞ്ഞപുഴയ്ക്ക് സമീപം വളഞ്ചാംകാനത്തുവച്ച് അഡീഷണല്‍ എസ്.ഐ. രാജേഷിന്റെ നേതൃത്വത്തില്‍ വാഹനം തടയുകയായിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് വാഹനം തടഞ്ഞത്. പീരുമേട് പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ കടന്നാണ് പെരുവന്താനം പൊലീസ് പിഴയിട്ടത്.
സ്ത്രീകളടക്കം അഞ്ചുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരുടെയും വിലാസം എഴുതിയെടുത്തെങ്കിലും കേസെടുക്കില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ മോഹനനോട് കേസ് കോടതിയിലേയ്ക്ക് അയച്ചെന്നും ആളൊന്നിന് 3500രൂപ വീതം 17500രൂപ കോടതിയില്‍ അടച്ചാല്‍മതിയെന്നും പറഞ്ഞു. റബ്ബര്‍ തോട്ടത്തിലെ തൊഴിലാളിയായ മോഹനന്17500രൂപ അടയ്ക്കാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുകയാണ്. സാമൂഹ്യ അകലം പാലിയ്ക്കാതെ ലോക്ഡൗണ്‍ ദിവസം യാത്ര ചെയ്തതിനാണ് കേസെടുത്തതെന്ന് ഇന്‍സ്പെക്ടര്‍ ജയപ്രകാശ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: