മുംബൈ : റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ സമ്പദ് വ്യവസ്ഥയ്ക്ക് ശക്തിപകരാന്‍ ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും.
തുടര്‍ച്ചയായി ഇത് ഏഴാം തവണയാണ് വായ്പ്പാ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ യോഗം പിരിയുന്നത്. കഴിഞ്ഞ യോഗത്തില്‍നിന്ന് വ്യത്യസ്തമായി പുതിയ സംഭവ വികാസങ്ങളൊന്നും രാജ്യത്തുണ്ടായിട്ടില്ല. കോവിഡിനെ തുടര്‍ന്നുള്ള അടച്ചുപൂട്ടലില്‍ രാജ്യം ഘട്ടംഘട്ടമായി വിമുക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് ശക്തിപകരാനും ലക്ഷ്യമിട്ടാണ് വായ്പ്പാ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ആര്‍ബിഐ അവലോകന സമിതി തീരുമാനിച്ചത്.
രാജ്യത്ത് വിലക്കയറ്റ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും തല്ക്കാലം കാത്തിരുന്ന് നിരീക്ഷക്കുകയെന്ന നിലപാടാണ് ആര്‍ബിഐ സ്വീകരിച്ചത്. ജൂണില്‍ 6.26ശതമാനവും മെയില്‍ 6.30ശതമാനവുമായിരുന്നു ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: