ആലപ്പുഴ: പന്നിപ്പടക്കത്തില്‍ അറിയാതെ ചവിട്ടിയ വിദ്യാര്‍ഥിയുടെ കാല്‍പാദം ചിന്നിച്ചിതറി. ഏരൂര്‍ നിസാം മന്‍സിലില്‍ മുനീറിനാണ് അപകടം സംഭവിച്ചത്. വീട്ടുകാരോടൊപ്പം എണ്ണപ്പന തോട്ടത്തിലേക്ക് പോകവെ വഴിയില്‍ കിടന്നിരുന്ന പടക്കത്തില്‍ മുനീര്‍ ചവിട്ടുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ കാല്‍പാദം ചിതറി തെറിച്ചു.
ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച മുനീറിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ ഏരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക