തിരുവനന്തപുരം: ഭാരതത്തിന് യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടിയിട്ട് രണ്ടു വര്‍ഷമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. മോദിസര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷിക ദിനമായ വ്യാഴാഴ്ച കാശ്മീരിലുണ്ടായ പുരോഗമനപരമായ മാറ്റങ്ങളുടെ നെടുങ്കന്‍ ലിസ്റ്റ് തന്നെ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ 59% ആയി കുറഞ്ഞതായും സൈന്യത്തിനെതിരെ കല്ലെറിയാനും ആയുധമെടുക്കാനും ചെറുപ്പക്കാരെ കിട്ടാതായി. -ഫേസ്ബുക്ക് പോസ്റ്റില്‍ സന്ദീപ് വാചസ്പതി പറയുന്നു.
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഭാരതത്തിന് യഥാർത്ഥ സ്വാതന്ത്ര്യം കിട്ടിയിട്ട് ഇന്ന് 2 രണ്ടു വർഷം. വിഘടനവാദത്തിന്റേയും കുടുംബാധിപത്യത്തിന്റേയും വിഷച്ചെടികളെ പറിച്ചെറിഞ്ഞ് ജമ്മു കശ്മീരിൽ ബിജെപി സർക്കാർ ഏക രാഷ്‌ട്രമെന്ന വിളയെറിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വർഷം തികഞ്ഞു. ഒരു രാജ്യത്തിനുള്ളിൽ മറ്റൊരു രാജ്യം നടത്തിക്കൊണ്ടിരുന്നവർ സ്വാഭാവികമായും ആശങ്കയിലായി. 370-ാം വകുപ്പ് റദ്ദാക്കിയതും ജമ്മു കശ്മീരിനെ മൂന്നായി വിഭജിച്ചതും ഫാസിസ്റ്റ് നടപടിയാണെന്ന് അവർ വിലപിച്ചു. രാജ്യം അസ്ഥിരമാകുമെന്നും പ്രക്ഷോഭം കത്തിപ്പടരുമെന്നുമൊക്കെ അവർ കിനാവ് കണ്ടു, ഭീഷണി പെടുത്തി. പതിവു പോലെ കേരളത്തിലെ ചില കാപട്യക്കാരുടെ മോങ്ങലല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. എന്ന് മാത്രമല്ല കശ്മീരിൽ സമാധാനം പുലർന്നു, ആദ്യമായി അവിടെ വികസന വെളിച്ചമെത്തി.
2 വർഷം കൊണ്ട് കശ്മീരിലുണ്ടായ ചില മാറ്റങ്ങൾ.
………………….
* തീവ്രവാദ പ്രവർത്തനങ്ങൾ 59% ആയി കുറഞ്ഞു.
* ഇക്കാലയളവിൽ തീവ്രവാദ ആക്രമത്തിൽ മരിച്ചത് 59 പേർ മാത്രം
* മറ്റ് അക്രമ സംഭവങ്ങളിൽ ഒരാൾ പോലും കൊല്ലപ്പെട്ടില്ല.
* രാജ്യത്ത് എവിടെയുമുള്ളവർക്ക് കശ്മീരിൽ ഭൂമി വാങ്ങാനുള്ള അവകാശം കിട്ടി.
* കശ്മീരി യുവതികളെ വിവാഹം കഴിക്കുന്ന അന്യ സംസ്ഥാന യുവാക്കൾക്കും കശ്മീരി പൗരത്വം. 2021 ജനുവരി വരെ 33,80,234 യുവാക്കൾക്ക് ഇതിന്റെ പ്രയോജനം.
* കശ്മീരിന്റെ പ്രത്യേക പതാക ഇല്ലാതായി.
* 1990 ന് ശേഷം നാടുവിട്ട് ഓടേണ്ടി വന്ന 44,167 കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളിൽ 3,841 കുടുംബങ്ങൾ മടങ്ങി വന്നു. പ്രധാനമന്ത്രി പുനരധിവാസ പദ്ധതി പ്രകാരം 6000 പേർക്ക് തൊഴിലും കിട്ടി.
* 456 വ്യവസായ സംരംഭങ്ങളിലായി 23,152.17 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലായി നടന്നു.
* 28,400 കോടിയുടെ കേന്ദ്ര സർക്കാർ പദ്ധതികൾ പുരോഗമിക്കുന്നു.
* തകർന്ന വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാൻ 2020 സെപ്തംബർ മാസം വരെ 1,352.99 കോടി അനുവദിച്ചു.
* 3300 കിലോ മീറ്റർ ഗ്രാമീണ റോഡുകൾ പൂർത്തിയായി. ഇത് സർവ്വകാല റെക്കോർഡാണ്. 8000 കോടിയുടെ പദ്ധതി.
* 3 എയിംസുകൾ, ഐ.ഐ.ടി, ഐ.ഐ.എം എന്നിവ 2023 ഓടെ പ്രവർത്തനം തുടങ്ങുന്നു. ഈ മൂന്ന് സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള രാജ്യത്തെ ഏക സംസ്ഥാനം.
* 3 വർഷത്തിനിടെ 7 പുതിയ മെഡിക്കൽ കോളേജുകൾ.
* 25,000 പുതിയ സീറ്റുകളുമായി 50 പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
* കശ്മീരിനെ ഭാരത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഉധംപൂർ-ശ്രീനഗർ- ബാരാമുള്ള റെയിൽ ലൈൻ അടുത്ത ആഗസ്റ്റിൽ പൂർത്തിയാകും. മുതൽ മുടക്ക് 21,653 കോടി.
* മെട്രോ റെയിലും കശ്മീരിലേക്ക്.
* ചരിത്രത്തിൽ ആദ്യമായി 24 മണിക്കൂറും മുടക്കമില്ലാതെ വൈദ്യുതി കിട്ടിത്തുടങ്ങി. നിരവധി ജലവൈദ്യുത പദ്ധതികൾ ഉണ്ടായിരുന്നെങ്കിലും കശ്മീരിൽ വൈദ്യുതി കിട്ടാക്കനിയായിരുന്നു.
* എല്ലാ വീടുകളിലും വൈദ്യുതി എത്തി.
* ഈ ഡിസംബരോടെ എല്ലാ വീടുകളിലും ശുദ്ധജലം
* ദത്തു പുത്രൻ എന്ന നിലയിൽ നിന്ന് ലഡാക്ക് സ്വന്തം മകനായി മാറി. വികസന കാര്യത്തിൽ ശ്രീനഗറിന്റെ ഔദാര്യം കാത്തിരിക്കേണ്ട അവസ്ഥ ഇല്ലാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: