ആലപ്പുഴ: നഗരത്തില്‍ ഇരുമ്പുപാലത്തിന് സമീപമുള്ള അല്മിയ എന്ന ഹോട്ടലില്‍ നിന്നും കുഴി മന്തി വാങ്ങിക്കഴിച്ച ഒട്ടേറെപ്പേര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് ഹോട്ടല്‍ നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു. കുഴി മന്തിയ്ക്കാപ്പം മയെണൊയ്സ് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പ്രാഥമിക നിഗമനം. തിളപ്പിയ്ക്കാത്ത, ഗുണനിലവാരമില്ലാത്ത ജലം ഉപയോഗിച്ചതാണോ കാരണം എന്നും പരിശോധിച്ചു വരുന്നു.
ഹോട്ടലില്‍ നിന്നും ശേഖരിച്ച ജലം വണ്ടാനം മൈക്രോബയോളജി ലാബില്‍ പരിശോധനയ്ക്കയച്ചു.നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനി ല്‍ കുമാര്‍ ബി, ജെ.എച്ച്.ഐ മാരായ ഷംസുദ്ദീന്, ഷാലിമ,ഷമിത എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.ഭക്ഷ്യ സുരക്ഷാ വിഭാഗവും ഈ ഹോട്ടലില്‍ പരിശോധന നടത്തി. 15 ഓളം പേര് ചികിത്സ തേടി. ആരും തന്നെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിട്ടില്ല. വരും ദിവസങ്ങളിലും ഭക്ഷണ ശാലകളിലെയും ആര്‍ഒ പ്ലാന്റുകളിലേയും പരിശോധന ശക്തമാക്കുമെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: