തിരുവഞ്ചൂര്‍: പൂവത്തുംമൂട് ജലവിതരണ വകുപ്പിന്റെ മാന്‍ഹോളില്‍ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. പൂവത്തുംമൂട് മലയാറ്റൂര്‍ കുഞ്ഞുമോന്റെ പശുവാണ് ഇന്നലെ മൂന്നുമണിയോടെ ജലവിതരണ വകുപ്പിന്റെ മാന്‍ഹോളില്‍ വീണത്. തീറ്റി തിന്നുന്നതിനിടയില്‍ പുല്ലുകൊട് മൂടിയ മാന്‍ഹോളിലേക്ക് വീഴുകയായിരുന്നു.
ശബ്ദംകേട്ട് ആളുകള്‍ ഓടിക്കൂടുകയും അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയുമായിരുന്നു. കോട്ടയത്തുനിന്നും എത്തിയ അഗ്നിരക്ഷാസേന ജെസിബി ഉപയോഗിച്ചാണ് പശുവിനെ രക്ഷിച്ചത്.
കരയ്ക്ക് കയറ്റിയ പശുവിനെ വീട്ടുകാര്‍ കൊണ്ടുപോയി. പശുവിന്റെ കൊമ്പ് ഒടിഞ്ഞിട്ടുണ്ട്. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ബി. സാബു, ഉദ്യോഗസ്ഥരായ ബി. സുനില്‍കുമാര്‍, ഷിബു മുരളി, പി.പി. പ്രവീണ്‍, ഡി. പ്രിയദര്ശന്, പ്രദീപ്കുമാര്‍, ടി.എന്‍. പ്രസാദ്, രമേശ്, അഭിലാഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: