വെളിയം: വെളിയം പഞ്ചായത്തിലെ ഏഴാം വാര്‍ഡ് പരുത്തിയറയില്‍ കനാല്‍ പാലത്തിലൂടെയുള്ള ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. ഇവിടെ പ്രവര്‍ത്തിക്കുന്ന പാറ ക്വാറിയില്‍ നിന്നും ദിവസേന നൂറുകണക്കിന് അമിതഭാരം കയറ്റിയ ലോറികള്‍ കടന്നുപോകുന്നത് മൂലം കനാലിനെ വശങ്ങള് ഇടിഞ്ഞു കനാല്‍ പാലം അപകടാവസ്ഥയില്‍ ആയിരുന്നു.
ഇതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ കെഐപി അധികൃതര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കെഐപി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് പാലം അപകടാവസ്ഥയില്‍ ആണെന്ന് കണ്ടെത്തുകയും വാഹനങ്ങള്‍ കടന്നുപോകുന്നത് തടഞ്ഞുകൊണ്ട് ബോര്‍ഡ് സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
ഇവിടുത്തെ പാറക്വാറിയുടെ പ്രവര്‍ത്തനം നാട്ടുകാരെ ഏറെ ദുരിതത്തില്‍ ആക്കിയിട്ടുണ്ടെന്നും കനാലിനെ നാശത്തിനു കാരണമാകുന്ന ക്വാറിയുടെ പ്രവര്‍ത്തനം എത്രയും വേഗം നിര്‍ത്തലാക്കണമെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: