കുണ്ടറ: കുണ്ടറ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഉപയോഗിക്കുന്ന വീല്‍ ചെയര്‍ തുരുമ്പെടുത്ത് ഉപയോഗ ശൂന്യം. കോടികണക്കിന് രൂപ ചെലവഴിച്ച് ആധുനിക സംവിധാനങ്ങള്‍ ഒരുക്കികൊണ്ടിരിക്കുന്ന ആശുപത്രിയില്‍ ഒരു രോഗിയെ വീല്‍ ചെയറിലിരുത്തി ആശുപത്രിയിലേക്ക് കയറ്റണമെങ്കില്‍ കൂടെ വന്നവര്‍ ബുദ്ധിമുട്ടും. തുരുമ്പെടുത്ത കസേരയില്‍ രോഗിക്ക് ചവുട്ടാനുള്ള ചവുട്ടിയില്ല. അതിനാല്‍ രോഗിയുടെ കാലില്‍ ഒരാള്‍ പിടിച്ചുവേണം കസേര ഉരുട്ടാന്‍.
ഇതു സംബന്ധിച്ച അന്വേഷണത്തില്‍ വ്യക്തമായ മറുപടി തരാന്‍ ആര്‍ക്കും കഴിഞ്ഞില്ല. വീല്‍ ചെയര്‍ ഉപയോഗ ശൂന്യമായത് അറിഞ്ഞില്ലെന്നായിരുന്നു ചില ഉദ്യോഗസ്ഥരുടെ പ്രതികരണം. ദിവസവും ആയിരത്തോളം രോഗികള്‍ ചികിത്സ തേടിയിരുന്ന ആശുപത്രിയില്‍ കൊവിഡ് നിയന്ത്രണങ്ങളിലും 300 മുതല്‍ 500 പേര്‍ ചികിത്സതേടി എത്തുന്നുണ്ട്.
കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിച്ചു കൂട്ടുകയല്ല, ചികിത്സ തേടി എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്ന് രോഗികളും ബന്ധുക്കളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: