ന്യൂദല്‍ഹി: സ്വാര്ത്ഥതാല്പര്യങ്ങള്ക്ക് വേണ്ടി പാര്‍ലമെന്റിനെ പ്രതിപക്ഷം അപമാനിക്കുകയാണെനന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 11 ദിവസമായി പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദം ഉയര്‍ത്തി പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന പ്രതിപക്ഷനീക്കത്തെ വിമര്‍ശിക്കുകയായിരുന്നു മോദി.
ഇന്ത്യയിലെ പ്രതിപക്ഷത്തെ ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡല്‍ നേട്ടവുമായും മോദി താരതമ്യം ചെയ്തു. “ടോക്യോവില്‍ ഇന്ത്യ മെഡലുകള്‍ വാരിക്കൂട്ടുകയാണ്. എന്നാല്‍ ചിലര്‍ക്ക് രാജ്യത്തിന്റെ അഭിവൃദ്ധിയെക്കുറിച്ച് ആശങ്കയേയില്ല,” പ്രതിപക്ഷത്തെ പരിഹസിച്ച് മോദി പറഞ്ഞു ‘ഗോളിന് പിറകെ ഗോളുകള്‍ നേടി ഇന്ത്യയുടെ ചെറുപ്പക്കാര്‍ ഇന്ത്യക്ക് വേണ്ടി ടോക്യോ ഒളിമ്പിക്സില്‍ പുതിയ നേട്ടങ്ങള്‍ കൊയ്യുകയാണ്. അതേ സമയം മറ്റ് ചിലര്‍ രാഷ്ട്രീയ സ്വാര്‍ത്ഥത മൂലം സെല്‍ഫ് ഗോള്‍ അടിക്കുകയാണ്. രാജ്യം എന്താണ് ആഗ്രഹിക്കുന്നതെന്നത് സംബന്ധിച്ച് അവര്‍ക്ക് ആശങ്കയില്ല. എങ്ങിനെയാണ് രാജ്യം മാറുന്നതെന്നത് സംബന്ധിച്ചും അവര്‍ക്ക് ആശങ്കയില്ല,’- മോദി പറഞ്ഞു.
‘ഈ ആളുകള്‍ രാജ്യത്തിന്റെ സമയം പാഴാക്കുകയാണ്. രാജ്യത്തിന്റെ ആത്മാവിനെ അവര്‍ മുറിവേല്‍പ്പിക്കുകയാണ്. രാഷ്ട്രീയ സ്വാര്‍ത്ഥതമൂലം അവര്‍ പാര്‍ലമെന്റിനെ അപമാനിക്കുകയാണ്.,’ പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ട് മോദി അഭിപ്രായപ്പെട്ടു.
ഉത്തര്‍പ്രദേശിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഉപയോക്താക്കളെ വ്യാഴാഴ്ച അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: